---
title: "പോര്‍ച്ചുഗലിന് തിരിച്ചടി; റൊണാള്‍ഡോ ഇന്ന് കളിക്കുന്ന കാര്യം സംശയം, പരിക്കേറ്റ മറ്റൊരു താരം പുറത്ത്"
english_title: "Fifa world cup 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83027/fifa-world-cup-2022"
published_at: "2022-12-02T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389c55784f8d_Screenshot_2022-12-02-14-57-33-213_com.facebook.katana.jpg"
keywords: []
---

# പോര്‍ച്ചുഗലിന് തിരിച്ചടി; റൊണാള്‍ഡോ ഇന്ന് കളിക്കുന്ന കാര്യം സംശയം, പരിക്കേറ്റ മറ്റൊരു താരം പുറത്ത്

> **Lead Summary:** ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ഒരുങ്ങുകയാണ് പോര്‍ച്ചുഗല്‍. ദക്ഷിണ കൊറിയക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പക്ഷേ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചിലപ്പോള്‍ കളിച്ചേക്കില്ല എന്ന ആശങ്ക വാര്‍ത്തയാണ് പുറത്തുവരുന്നത്.

## Article Content

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ഒരുങ്ങുകയാണ് പോര്‍ച്ചുഗല്‍. ദക്ഷിണ കൊറിയക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പക്ഷേ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചിലപ്പോള്‍ കളിച്ചേക്കില്ല എന്ന ആശങ്ക വാര്‍ത്തയാണ് പുറത്തുവരുന്നത്.

'റൊണാള്‍ഡോ കളിക്കുമോ ഇല്ലയോ എന്ന കാര്യം 50 ശതമാനമേ ഉറപ്പുള്ളൂ. ഇന്ന് അദേഹം എങ്ങനെ പ്രാക്‌ടീസ് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കളിക്കുന്ന കാര്യം.

റൊണാള്‍ഡോ കളിക്കില്ലെങ്കില്‍ പകരം പദ്ധതി തങ്ങളുടെ പക്കലുണ്ട്' എന്നും വാര്‍ത്താസമ്മേളനത്തില്‍ പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വ്യക്തമാക്കി. അതേസമയം ഉറുഗ്വെയ്ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റ് മൈതാനം വിട്ട പ്രതിരോധതാരം ന്യൂനോ മെന്‍ഡിസിന് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും.

താരത്തിന്‍റെ കാല്‍ത്തുടയ്‌ക്കാണ് പരിക്കേറ്റത്. 'നിര്‍ഭാഗ്യവശാല്‍ ന്യൂനോ മെന്‍ഡിസിന് ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങള്‍ നഷ്‌ടമാകും. എന്നാല്‍ അദേഹം ടീമിനൊപ്പം തുടരും, ന്യൂനോസിന്‍റെ ആഗ്രഹമാണത്. ഇക്കാര്യം താരത്തിന്‍റെ ക്ലബ് അംഗീകരിച്ചിട്ടുണ്ട്. ന്യൂനോ പരിക്കില്‍ നിന്ന് തിരിച്ചെത്താനുള്ള ശ്രമം ഇവിടെ തുടങ്ങും. സ്‌ക്വാഡിനൊപ്പം തുടരാനുള്ള അദേഹത്തിന്‍റെ ആഗ്രഹം പോര്‍ച്ചുഗല്‍ താരങ്ങളുടെയാകെ മാനസിക തലം വ്യക്തമാക്കുന്നതാണ്'.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83027/fifa-world-cup-2022)