---
title: "ആപത്മിത്ര ട്രെയിനിങ്ങിന്റെ ഭാഗമായി ദുരന്ത നിവാരണ അവബോധന ക്ലാസ്സ്‌ നൽകി"
english_title: "A disaster prevention awareness class was given as part of Apadmitra training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83039/a-disaster-prevention-awareness-class-was-given-as-part-of-apadmitra-training"
published_at: "2022-12-02T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389d7d25d544_Picsart_22-12-02_16-07-56-985.jpg"
keywords: []
---

# ആപത്മിത്ര ട്രെയിനിങ്ങിന്റെ ഭാഗമായി ദുരന്ത നിവാരണ അവബോധന ക്ലാസ്സ്‌ നൽകി

> **Lead Summary:** **പയ്യന്നൂർ**: ഫയർ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ, സിവിൽ ഡിഫെൻസ് സേനാംഗങ്ങൾക്കായി ആപത്മിത്ര ട്രെയിനിങ്ങിന്റെ ഭാഗമായി ദുരന്ത നിവാരണ അവബോധന ക്ലാസ്സ്‌ നൽകി. തളിപ്പറമ്പ സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് ക്ലാസ്സ്‌ എടുത്തു. ഒരു ദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ, രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.

## Article Content

**പയ്യന്നൂർ**: ഫയർ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ, സിവിൽ ഡിഫെൻസ് സേനാംഗങ്ങൾക്കായി ആപത്മിത്ര ട്രെയിനിങ്ങിന്റെ ഭാഗമായി ദുരന്ത നിവാരണ അവബോധന ക്ലാസ്സ്‌ നൽകി. തളിപ്പറമ്പ സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് ക്ലാസ്സ്‌ എടുത്തു. ഒരു ദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ, രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.

ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദേശം അനുസരിച്ചാണ് ആപത് മിത്ര പരിശീലനം നൽകി വരുന്നത്. 12 ദിവസങ്ങളിലായാണ് പരിശീലനം. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി വിജയൻ, മുരളി നടുവിലത്ത്,ഹോം ഗാർഡ് ഗോവിന്ദൻ, സിവിൽ ഡിഫെൻസ് അംഗങ്ങൾ ആയ സുമോദ്, മുസ്‌തഫ, രാകേഷ്, സവാഹീർ, സിദ്ധാർഥൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83039/a-disaster-prevention-awareness-class-was-given-as-part-of-apadmitra-training)