---
title: "ഭര്‍ത്താവിന്റെ ആത്മഹത്യ: ഭാര്യയുടെ പോരാട്ടം വിജയം , സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍"
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83096/suicide"
published_at: "2022-12-03T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a910ec70e7_n44803238616700254717123f521f15b9e58dae200ee2f4c7502af778e87729737a8f993b7ddfec92442274.jpg"
keywords: []
---

# ഭര്‍ത്താവിന്റെ ആത്മഹത്യ: ഭാര്യയുടെ പോരാട്ടം വിജയം , സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി അറസ്‌റ്റില്‍

> **Lead Summary:** **കണ്ണൂര്‍: **ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ കാടുവെട്ടു തൊഴിലാളിയായ യുവാവിന്റെ മരണത്തിനുത്തരവാദിയെന്നു ഭാര്യയും ബന്ധുക്കളും ആരോപിച്ച സി.പി.എം.പ്രാദേശിക നേതാവിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കണ്ണൂര്‍ കേളകം അടയ്‌ക്കാത്തോട്ടിലെ പുലിയിളക്കല്‍ സന്തോഷി ന്റെ ദുരൂഹമരണത്തിലാണ്‌ സി.പി.എം. മുട്ടുമാറ്റി ബ്രാഞ്ച്‌ സെക്രട്ടറി ജോബിന്‍ ചോനാട്ടിനെ കേളകം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആത്മഹത്യാ പ്രേരണാകുറ്റമാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്‌.

## Article Content

**കണ്ണൂര്‍: **ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ കാടുവെട്ടു തൊഴിലാളിയായ യുവാവിന്റെ മരണത്തിനുത്തരവാദിയെന്നു ഭാര്യയും ബന്ധുക്കളും ആരോപിച്ച സി.പി.എം.പ്രാദേശിക നേതാവിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കണ്ണൂര്‍ കേളകം അടയ്‌ക്കാത്തോട്ടിലെ പുലിയിളക്കല്‍ സന്തോഷി ന്റെ ദുരൂഹമരണത്തിലാണ്‌ സി.പി.എം. മുട്ടുമാറ്റി ബ്രാഞ്ച്‌ സെക്രട്ടറി ജോബിന്‍ ചോനാട്ടിനെ കേളകം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആത്മഹത്യാ പ്രേരണാകുറ്റമാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്‌.

ഭര്‍ത്താവിന്റെ ദുരൂഹമരണത്തിന്‌ ഉത്തരവാദികളായവരെ കണ്ടെത്തണമെന്നു ആവശ്യപ്പെട്ടു സുദിന നടത്തിയ പോരാട്ടത്തിനൊടുവിലാണ്‌ സി.പി.എം. പ്രാദേശിക നേതാവ്‌ ജോബിന്‍ അറസ്‌റ്റിലാകുന്നത്‌. ഈയാള്‍ക്കൊപ്പം സന്തോഷിനെ മര്‍ദ്ദിച്ച അഞ്ചുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്‌റ്റു ചെയ്യുമെന്നും പോലീസ്‌ പറയുന്നു.

സി.പി.എം. മുട്ടുമാറ്റി ബ്രാഞ്ച്‌ സെക്രട്ടറിയായ ജോബിന്‍ ചോനാട്ടിനെ അറസ്‌റ്റു ചെയ്യാന്‍ പരാതിയുണ്ടായിട്ടും തുടക്കത്തില്‍ പോലീസ്‌ തയാറായിരുന്നില്ല. ഈയാളുടെ രാഷ്‌ട്രീയ സ്വാധീനമാണ്‌ പോലീസിനെ പിന്തിരിപ്പിച്ചത്‌. എന്നാല്‍ സുദിന മാധ്യമങ്ങളെ കണ്ട്‌ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ്‌ അറസ്‌റ്റിനു പോലീസ്‌ തയാറായത്‌. പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83096/suicide)