---
title: "ഓൺലൈൻ ലഹരി വിരുദ്ധ ക്വിസ് മത്സരം ഇന്ന് "
english_title: "Online anti-drug quiz competition today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/831/online-anti-drug-quiz-competition-today"
published_at: "2021-10-02T16:32:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61583c64dd92a_images (40).jpeg"
keywords: []
---

# ഓൺലൈൻ ലഹരി വിരുദ്ധ ക്വിസ് മത്സരം ഇന്ന് 

> **Lead Summary:** ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി ദിനത്തിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി പേരാവൂർ എക്സൈസ്, റേഞ്ച് പരിധിയിലെ സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് ഓൺലൈൻ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് വൈകിട്ട് 8 മണിക്കാണ് മത്സരം നടക്കുക. 

## Article Content

ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി ദിനത്തിൽ ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി പേരാവൂർ എക്സൈസ്, റേഞ്ച് പരിധിയിലെ സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് ഓൺലൈൻ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് വൈകിട്ട് 8 മണിക്കാണ് മത്സരം നടക്കുക. 

താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് രണ്ടിന് വൈകിട്ട് 8 മണിക്ക് ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുക്കാം. പേര് , സ്കൂൾ , പഠിക്കുന്ന ക്ലാസ് , മെബൈൽ നമ്പർ എന്നിവ എന്റർ ചെയ്യണം. നിശ്ചിത സമയത്തിനുള്ളിൽ സബ്മിറ്റ് ചെയ്യാത്ത ഉത്തരങ്ങൾ സ്വീകരിക്കപെടില്ല. ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ കൂടുതൽ മാർക്ക് ആദ്യം നേടിയയാളെ വിജയിയായി പ്രഖ്യാപിക്കും. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/831/online-anti-drug-quiz-competition-today)