---
title: "വയനാട് മെഡിക്കൽ കോളേജ് മടക്കിമല തന്നെ നിർമ്മിക്കണം: സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ "
english_title: "CMP State Secretary CP John"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83126/cmp-state-secretary-cp-john"
published_at: "2022-12-03T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ae75740d9c_Picsart_22-12-03_11-17-24-501.jpg"
keywords: []
---

# വയനാട് മെഡിക്കൽ കോളേജ് മടക്കിമല തന്നെ നിർമ്മിക്കണം: സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ 

> **Lead Summary:** **കൽപ്പറ്റ**: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ജിനചന്ദ്ര സ്മാരക ദാന ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറിയും മുൻ പ്ലാനിങ്ങ്‌ ബോർഡ് അംഗവുമായ സി.പി ജോൺ ആവശ്യപ്പെട്ടു. വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൽപ്പറ്റ**: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ജിനചന്ദ്ര സ്മാരക ദാന ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറിയും മുൻ പ്ലാനിങ്ങ്‌ ബോർഡ് അംഗവുമായ സി.പി ജോൺ ആവശ്യപ്പെട്ടു. വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015ൽ ശ്രീ ഉമ്മൻ ചാണ്ടി തറക്കില്ലിട്ട സർക്കാർ മെഡിക്കൽ കോളേജ് അവിടെ തന്നെ സ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ വിധ പോരാട്ടങ്ങൾക്കും സി.എം.പിയുടെ സർവ്വവിധ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ ആക്ടിങ്ങ് ചെയർമാൻ വി.പി അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ വിജയൻ മടക്കിമല റിപ്പോർട്ടവതരിപ്പിച്ചു.

അഡ്വ: ടി.യു ബാബു.ഗഫൂർ വെണ്ണിയോട്. സുലോ ചന രാമകൃഷ്ണൻ. ഇഖ്ബാൽ മുട്ടിൽ, വി.ഡി പ്രിൻസ് തോമസ്സ്. ബഷീർ മുളാറമ്പത്ത്.സി.പി അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83126/cmp-state-secretary-cp-john)