---
title: "മെസിയുടെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം പരസ്യമാക്കി ലെവന്‍ഡോവ്സ്കി"
english_title: "Fifa world cup 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83147/fifa-world-cup-2022"
published_at: "2022-12-03T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638afaf9815c6_Screenshot_2022-12-03-12-58-20-446_com.facebook.katana.jpg"
keywords: []
---

# മെസിയുടെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം പരസ്യമാക്കി ലെവന്‍ഡോവ്സ്കി

> **Lead Summary:** **ദോഹ**: അർജന്‍റീന-പോളണ്ട് മത്സരശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസ്സിയും പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവൻഡോവ്സ്കിയും പരസ്പരം ചെവിയിൽ പറഞ്ഞത് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്.

## Article Content

**ദോഹ**: അർജന്‍റീന-പോളണ്ട് മത്സരശേഷം അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസ്സിയും പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവൻഡോവ്സ്കിയും പരസ്പരം ചെവിയിൽ പറഞ്ഞത് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്.

മത്സരത്തിനിടെ ഒരു ഫൗളിന് ശേഷം കൈ കൊടുക്കാന്‍ നിന്ന ലെവന്‍ഡോവ്സ്കിയെ മെസി ഗൗനിച്ചില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു മത്സരശേഷം ഇരുവരും ആരാധകര്‍ക്ക് മുമ്പില്‍ രഹസ്യം കൈമാറിയത്.

പരസ്പരം ആശ്ലേഷിച്ചശേഷം മെസി, ലെവയെ ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ എന്തോ പറയുന്നത് കാണാമായിരുന്നു. പിന്നീട് പോവാനൊരുങ്ങിയ ലെവയെ വീണ്ടും അടുത്തേക്ക് നിര്‍ത്തി മെസി എന്തോ രഹസ്യം പറഞ്ഞു. അന്നു മുതല്‍ അത് എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ഇക്കാര്യം മെസിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്നിലൂടെ ഇക്കാര്യം പുറത്തറിയില്ലെന്ന് മെസി മറുപടി നല്‍കിയതോടെ ആരാധകരുടെ ആകാംക്ഷകൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83147/fifa-world-cup-2022)