ഏരിയ സമ്മേളനങ്ങളിലേക്ക് സിപിഎം ; പേരാവൂർ സമ്മേളനം കൊട്ടിയൂരിൽ ചൊവ്വാഴ്ച തുടങ്ങും

ഏരിയ സമ്മേളനങ്ങളിലേക്ക് സിപിഎം ; പേരാവൂർ സമ്മേളനം കൊട്ടിയൂരിൽ ചൊവ്വാഴ്ച തുടങ്ങും
Nov 1, 2021 12:25 PM | By News Desk

കൊട്ടിയൂർ:  ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ സിപിഎം ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. മാടായി, പേരാവൂർ ഏരിയാ സമ്മേളനം ചൊവ്വാഴ്‌ച തുടങ്ങും. രണ്ടുദിവസം വീതമാണ്‌ സമ്മേളനം.

28നകം 18 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകും. കൊട്ടിയൂരിൽ നടക്കുന്ന പേരാവൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ സമ്മേളന കാലയളവിൽ ഏരിയയിൽ 167 ആയിരുന്നു ബ്രാഞ്ചുകളുടെ എണ്ണം.അത് 184 ആയി ഉയർന്നു. മെമ്പർഷിപ്പ് 2179 ൽ നിന്ന് 2264 ആയി ഉയർന്നു.

സംഘടനാ രംഗത്ത് മെച്ചപ്പെട്ടെങ്കിലും അടുത്ത കാലത്തായി ഉയർന്നു വന്ന വിവാദങ്ങൾ പേരാവൂർ ഏരിയ കമ്മിറ്റിക്ക് പലപ്പോഴും തലവേദനയായി മാറിയിരുന്നു. പാർട്ടി ഭരണസമിതികൾ ഉള്ള സഹകരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. രാഷ്‌ട്രീ യമായും സംഘടനാപരമായും പാർടിയുടെ കെട്ടുറപ്പും മുന്നേറ്റവും വ്യക്തമാക്കുന്നതാണ്‌ ലോക്കൽ സമ്മേളനങ്ങളിലെ ചർച്ചകളും തീരുമാനങ്ങളുമെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

പാർടിയെ വളർച്ചയിലേക്ക്‌ നയിക്കാൻ സഹായകരമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ചർച്ചകൾ. പ്രക്ഷോഭ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും പ്രത്യേക ശ്രദ്ധയുണ്ടാകും. വലതുപക്ഷ മാധ്യമങ്ങൾ പാർടിക്കെതിരെ നടത്തുന്ന പ്രചാരവേലക്കിടയിലും സമ്മേളനങ്ങൾ ഐക്യത്തോടെയാണ്‌ നടന്നത്‌.

ഒറ്റപ്പെട്ട സ്ഥലങ്ങളിലുണ്ടായ സംഘടനാ പ്രശ്‌നങ്ങളിൽ ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെയും അച്ചടക്ക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

cpm area conference

Next TV

Related Stories
എഞ്ചിനിയർ കുരുന്നൻ അനിൽ കുമാർ അനുസ്മരണം മണത്തണയിൽ നടന്നു

Apr 20, 2024 05:51 AM

എഞ്ചിനിയർ കുരുന്നൻ അനിൽ കുമാർ അനുസ്മരണം മണത്തണയിൽ നടന്നു

എഞ്ചിനിയർ കുരുന്നൻ അനിൽ കുമാർ അനുസ്മരണം മണത്തണയിൽ...

Read More >>
യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

Apr 19, 2024 09:54 PM

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി...

Read More >>
വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

Apr 19, 2024 09:35 PM

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി...

Read More >>
റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

Apr 19, 2024 08:50 PM

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു...

Read More >>
സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

Apr 19, 2024 08:29 PM

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ് ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

Apr 19, 2024 08:17 PM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം...

Read More >>
Top Stories










News Roundup