---
title: "പദയാത്രയും പ്രതിഷേധ കൂട്ടായ്മയും നടത്തി"
english_title: "A march and protest rally were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83168/a-march-and-protest-rally-were-held"
published_at: "2022-12-03T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b0d2c28398_Picsart_22-12-03_14-13-18-108.jpg"
keywords: []
---

# പദയാത്രയും പ്രതിഷേധ കൂട്ടായ്മയും നടത്തി

> **Lead Summary:** **തളിപ്പറമ്പ** : ലഹരി മാഫിയകളെ സഹായിക്കുന്ന എൽ ഡി എഫ് സർക്കാരിനെതിരെ, അഴിമതിക്കും, നിത്യോപയോഗസാധന വില വർധനയ്ക്കുമെതിരെ യുഡിഎഫ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും പ്രതിഷേധ കൂട്ടായ്മയും നടത്തി. മുസ്‌ലിംലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട്‌ സി.പി.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ** : ലഹരി മാഫിയകളെ സഹായിക്കുന്ന എൽ ഡി എഫ് സർക്കാരിനെതിരെ, അഴിമതിക്കും, നിത്യോപയോഗസാധന വില വർധനയ്ക്കുമെതിരെ യുഡിഎഫ് തളിപ്പറമ്പ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും പ്രതിഷേധ കൂട്ടായ്മയും നടത്തി. മുസ്‌ലിംലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട്‌ സി.പി.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ മുൻസിപ്പൽ യു.ഡി.എഫ് ചെയർമാൻ പി.മുഹമ്മദ്‌ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്‌ രജനി രമാനന്ദ്, എം.വി.കുഞ്ഞികണ്ണൻ,എം. എൻ.പൂമംഗലം,ടി.വി.മോഹൻദാസ്,സി.സി.രമേശൻ,മഹമൂദ് അള്ളാംകുളം, കൊടിയിൽ സലീം, കെ.മുഹമ്മദ്‌ ബഷീർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83168/a-march-and-protest-rally-were-held)