---
title: "ലഹരിക്കെതിരെ അയോധന ലഹരി പ്രചരണം സംഘടിപ്പിച്ചു"
english_title: "Organized martial law campaign against drug addiction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83178/organized-martial-law-campaign-against-drug-addiction"
published_at: "2022-12-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b16a5e9c80_Picsart_22-12-03_14-41-36-334.jpg"
keywords: []
---

# ലഹരിക്കെതിരെ അയോധന ലഹരി പ്രചരണം സംഘടിപ്പിച്ചു

> **Lead Summary:** **പയ്യന്നൂർ:** മാർഷൽ ആർട്സ് അക്കാദമിയുടെയും, പയ്യന്നൂർ ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ അയോധന ലഹരി പ്രചരണം സംഘടിപ്പിച്ചു. പയ്യന്നൂർ കണ്ടങ്കാളി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ ബാലൻ അധ്യക്ഷത വഹിച്ചു.

## Article Content

**പയ്യന്നൂർ:** മാർഷൽ ആർട്സ് അക്കാദമിയുടെയും, പയ്യന്നൂർ ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ അയോധന ലഹരി പ്രചരണം സംഘടിപ്പിച്ചു. പയ്യന്നൂർ കണ്ടങ്കാളി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ ബാലൻ അധ്യക്ഷത വഹിച്ചു.

പയ്യന്നൂർ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ കെ വി മുരളി, രമേശൻ,സിവിൽ പോലീസ് ഓഫീസർ മിനി നമ്പ്യാർ, മാർഷൽ ആർട്സ് അക്കാദമി സെക്രട്ടറി പി എ സന്തോഷ്‌, സ്കൂൾ പ്രിൻസിപ്പൽ പി വി വിനോദ് കുമാർ,സി വി രാജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ അയോധന കലകളുടെ ഡെമോൺസ്ട്രഷനും നടന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83178/organized-martial-law-campaign-against-drug-addiction)