---
title: "കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ"
english_title: "Expatriates unable to use Kannur Airport effectively"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83188/expatriates-unable-to-use-kannur-airport-effectively"
published_at: "2022-12-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b20d0a4562_250px-Ptb_kannur.jpg"
keywords: []
---

# കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

> **Lead Summary:** **മട്ടന്നൂർ**: കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് .

## Article Content

**മട്ടന്നൂർ**: കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് .

എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് സത്യം. അമിത നിരക്കും സർവീസുകളുടെ അപര്യാപ്തതയുമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്നത് . കുടുംബമായി യാത്ര നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പലപ്പോഴും നിരക്ക് വർധനവ് മറ്റ് എയർപോർട്ടുകളിലേക്ക് മാററാൻ കാരണമാവാറുണ്ടെന്നതാണ് നിലവിലെ സാഹചര്യമെന്ന് ട്രാവൽ മേഖലയിലുളളവർ അഭിപ്രായപ്പെടുന്നു.

പ്രവർത്തനം തുടങ്ങി നാലു വർഷം പിന്നിടുമ്പോഴും വിമാനസർവീസുകൾ കാര്യമായി വർധിച്ചിട്ടില്ല. പുതിയ കമ്പനികളും സർവീസിനെത്തുന്ന സാഹചര്യവും ഉണ്ടായിട്ടില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാവണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നീക്കവും സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രവാസികൾ പരാതിപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83188/expatriates-unable-to-use-kannur-airport-effectively)