---
title: "സുമനസ്സുകളുടെ സഹായം തേടി ഷിജു; ചികിത്സയ്ക്ക് ചെലവായത് ലക്ഷങ്ങൾ"
english_title: "Shiju chikilsasahayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8325/shiju-chikilsasahayam"
published_at: "2021-11-01T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f96e8e2c14_PicsArt_11-01-12.57.41.jpg"
keywords: []
---

# സുമനസ്സുകളുടെ സഹായം തേടി ഷിജു; ചികിത്സയ്ക്ക് ചെലവായത് ലക്ഷങ്ങൾ

> **Lead Summary:** ഇരിട്ടി: ശ്രീകണ്ഠപുരത്തെ മാധ്യമ പ്രവർത്തകൻ ഷിജു കോട്ടൂരിന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ചുവെങ്കിലും തുടർ ചികിത്സക്ക് പണമില്ലാതെ ഇനി എന്തു ചെയ്യണമെന്ന അവസ്ഥയിലാണ്.

## Article Content

ഇരിട്ടി: ശ്രീകണ്ഠപുരത്തെ മാധ്യമ പ്രവർത്തകൻ ഷിജു കോട്ടൂരിന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ചുവെങ്കിലും തുടർ ചികിത്സക്ക് പണമില്ലാതെ ഇനി എന്തു ചെയ്യണമെന്ന അവസ്ഥയിലാണ്.

5 വർഷമായി കരൾ രോഗത്തെ തുടർന്ന് ദുരിതമനുഭവിക്കുകയാണ് ഷിജു കോട്ടൂർ. ഒന്നര മാസം മുൻപ് കോഴിക്കോട് മിംസ് ആശുപത്രിയിൽ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമായെങ്കിലും തുടർ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. നിലവിൽ പത്ത് ലക്ഷം രൂപ കൂടി ചികിത്സ ചിലവിന് ആവശ്യമായി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഷിജുവും കുടുംബവും.

സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഷിജുവിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാം

Shyamala PC

 AC no: 67167600295

 IFSC SBIN0070452 State Bank of India Sreekandapuram Branch goolepay, 9495789654

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8325/shiju-chikilsasahayam)