---
title: "അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം"
english_title: "Appointment of Assistant Professor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83263/appointment-of-assistant-professor"
published_at: "2022-12-04T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638be1f16b6b2_n1013527481670111667400ad23dfa872d5f447cef21aca04d8045b6a1da8f9dad9a3236841b25e970436cb.jpg"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

> **Lead Summary:** കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ലൂം ടെക്‌നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ലൂം ടെക്‌നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഫാഷന്‍ ഡിസൈനിംഗ്/ ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ 15ന് വൈകുന്നേരം വൈകിട്ട് അഞ്ചിനു മുമ്ബായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍- 7 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: 0497 2835390.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83263/appointment-of-assistant-professor)