---
title: "ഫുട്ബോൾ കട്ടൗട്ട് വയ്ക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83271/died"
published_at: "2022-12-04T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c16276a8a0_Screenshot_20221204-090548_Facebook.jpg"
keywords: []
---

# ഫുട്ബോൾ കട്ടൗട്ട് വയ്ക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **കോട്ടയം** : ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.

## Article Content

**കോട്ടയം** : ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.

അമീൻ ഉൾപ്പടെ മൂന്ന് പേർക്കാണ് വൈദ്യുതാഘാതം ഏറ്റത്.രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു . ഇന്ന് പുലർച്ചെ 12:30 യോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83271/died)