---
title: "കാർഷിക ഗവേഷണ സംഘം  കൃഷിയിടം സന്ദർശിച്ചു "
english_title: "Agricultural research team visited the farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83338/agricultural-research-team-visited-the-farm"
published_at: "2022-12-04T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c745399d84_Picsart_22-12-04_15-49-46-229.jpg"
keywords: []
---

# കാർഷിക ഗവേഷണ സംഘം  കൃഷിയിടം സന്ദർശിച്ചു 

> **Lead Summary:** ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ബെംഗളൂരുവിലെ സംഘം റിട്ട. അധ്യാപകനായ കൈതേരിയിടത്തിലെ രാജൻ കുന്നുമ്പ്രോന്റെ കൃഷിയിടം സന്ദർശിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് സംഘം കൈതേരിയിലെത്തിയത്. പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രത്തിലെ സംഘവും ഒപ്പമുണ്ടായിരുന്നു. സയന്റിസ്റ്റ് ഡോ.ച ന്ദ്രഗൗഡ, കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം മേധാവി പി. ജയരാജ്, കണ്ണർ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ. അമ്പിളി ജോൺ, ഡോ. കെ.പി. മഞ്ജു, പ്രൊഫ. എലിസബത്ത് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് രാവിലെ കൃഷിയിടം സന്ദർശിച്ചത്.

## Article Content

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ബെംഗളൂരുവിലെ സംഘം റിട്ട. അധ്യാപകനായ കൈതേരിയിടത്തിലെ രാജൻ കുന്നുമ്പ്രോന്റെ കൃഷിയിടം സന്ദർശിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് സംഘം കൈതേരിയിലെത്തിയത്. പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രത്തിലെ സംഘവും ഒപ്പമുണ്ടായിരുന്നു. സയന്റിസ്റ്റ് ഡോ.ച ന്ദ്രഗൗഡ, കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം മേധാവി പി. ജയരാജ്, കണ്ണർ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ. അമ്പിളി ജോൺ, ഡോ. കെ.പി. മഞ്ജു, പ്രൊഫ. എലിസബത്ത് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് രാവിലെ കൃഷിയിടം സന്ദർശിച്ചത്.

മാങ്ങാട്ടിടം കൃഷിഭവനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വിവിധ കാർഷിക സർവലാശാലകൾ വികസിപ്പിച്ച വിവിധതരം പച്ചക്കറിവിത്തുകൾ, പരീക്ഷണകൃഷിയിടങ്ങളിലെ പച്ചക്കറിവിത്തുകളുടെ വളർച്ച, വിളവ്, രോഗകീടബാധകൾ, ഗുണമേന്മ എന്നിവയുടെ വിലയിരുത്തലിന്റെ ഭാഗമായായിരുന്നു സന്ദർശനം. അഞ്ച് ഏക്കർ സ്ഥലത്ത് അത്യുത്‌പാദനശേഷിയുള്ള വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തിരിക്കുന്നതെന്ന് രാജൻ കുന്നുമ്പ്രോൻ പറഞ്ഞു. കൃഷിയിടത്തിൽ രണ്ട് മണിക്കൂറോളം ചെലവഴിച്ച സംഘം കൃഷിരീതിയും മറ്റും ചോദിച്ച്‌ മനസ്സിലാക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83338/agricultural-research-team-visited-the-farm)