കേളകം: പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവ് വിളക്കുകളിലേറെയും കണ്ണടച്ചു തുടങ്ങി. അടക്കാത്തോട്, കേളകം, മഞ്ഞളാംപുറം, ചെട്ടിയാംപറമ്പ്, തുടങ്ങിയ ടൗണുകളിലും, വഴിയോരങ്ങളിലും നിരവധി വഴിവിളക്കുകൾ പ്രവർത്തന രഹിതമായിട്ടും തെളിയിക്കാൻ അധികൃതർ ഗൗനിക്കുന്നില്ലെന്ന് നാട്ടുകാർ പരാാതിപ്പെടുന്നു.
പഞ്ചായത്തിലെ നൂറ് കണക്കിന് തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായത് ശ്രദ്ധയിൽ പെടുത്തിയിട്ടും അറ്റകുറ്റപണി നടത്താൻ നടപടിയുണ്ടായില്ല. കാലങ്ങളായി തെരുവ് വിളക്ക് കത്താത്തതിനെതിരെ വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനാണ് നാട്ടുകാരുടെ നീക്കം.
Kelakam