---
title: "സിപിഎം ഏരിയ സമ്മേളന നഗരിയിൽ വായ മൂടിക്കെട്ടി പ്രതിഷേധിക്കും "
english_title: "Peravoor chity thattipp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8336/peravoor-chity-thattipp"
published_at: "2021-11-01T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617fa297bb88b_PicsArt_11-01-01.47.29.jpg"
keywords: []
---

# സിപിഎം ഏരിയ സമ്മേളന നഗരിയിൽ വായ മൂടിക്കെട്ടി പ്രതിഷേധിക്കും 

> **Lead Summary:** പേരാവൂർ: ഹൗസ് ബിൽഡിംഗ് സൊസൈറ്റി ചിട്ടി തട്ടിപ്പിന് ഇരയായ ഇടപാടുകാർ സിപിഎം ഏരിയാ സമ്മേളന വേദിക്ക് മുന്നിൽ സമരം നടത്തും. സമ്മേളനത്തിന്റെ വേദിക്ക് മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് തീരുമാനം. പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ ചിട്ടിയിൽ ചേർന്നവർക്ക് പണം നൽകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സിപിഎം ഏരിയ സമ്മേളനം നടക്കുന്ന സമ്മേളന വേദിയിലേക്ക് സമരം മാറ്റാൻ കർമസമിതി തീരുമാനിച്ചിരിക്കുന്നത്. ചിട്ടിയിൽ ചേർന്നവർക്ക് പണം എന്നു നൽകും എന്ന കാര്യത്തിൽ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയുടെ ഭരണം കൈയാളുന്ന സിപിഎം തീരുമാനത്തിലെത്തിയിട്ടില്ല. വ്യക്തമായ മറുപടി നൽകുന്നില്ലെന്നാരോപിച്ചാണ് സമരം ഏരിയ സമ്മേളനം നടക്കുന്ന കൊട്ടിയൂരിലേക്ക് മാറ്റാൻ കർമസമിതി തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

## Article Content

പേരാവൂർ: ഹൗസ് ബിൽഡിംഗ് സൊസൈറ്റി ചിട്ടി തട്ടിപ്പിന് ഇരയായ ഇടപാടുകാർ സിപിഎം ഏരിയാ സമ്മേളന വേദിക്ക് മുന്നിൽ സമരം നടത്തും. സമ്മേളനത്തിന്റെ വേദിക്ക് മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് തീരുമാനം. പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ ചിട്ടിയിൽ ചേർന്നവർക്ക് പണം നൽകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സിപിഎം ഏരിയ സമ്മേളനം നടക്കുന്ന സമ്മേളന വേദിയിലേക്ക് സമരം മാറ്റാൻ കർമസമിതി തീരുമാനിച്ചിരിക്കുന്നത്. ചിട്ടിയിൽ ചേർന്നവർക്ക് പണം എന്നു നൽകും എന്ന കാര്യത്തിൽ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയുടെ ഭരണം കൈയാളുന്ന സിപിഎം തീരുമാനത്തിലെത്തിയിട്ടില്ല. വ്യക്തമായ മറുപടി നൽകുന്നില്ലെന്നാരോപിച്ചാണ് സമരം ഏരിയ സമ്മേളനം നടക്കുന്ന കൊട്ടിയൂരിലേക്ക് മാറ്റാൻ കർമസമിതി തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8336/peravoor-chity-thattipp)