നാരങ്ങാത്തട്ട്: കേരളോത്സവം പേരാവൂർ ബ്ലോക്ക് ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അടയ്ക്കാത്തോട് ഗാങ്ങ്സ് എഫ്. സി ടീമിന് സി.പി.എം നാരങ്ങാത്തട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് സി. ടി. അനീഷ് ഉൽഘാടനം നടത്തി. ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം നടത്തി.ജോർജ് കുട്ടി കുപ്പക്കാട്ട്, അബ്ദുള്ള വെള്ളാറയിൽ, ഷാൻ്റി സജി, മേരിക്കുട്ടി കഞ്ഞിക്കുഴി, ടോമി പുളിക്കക്കണ്ടം, ബിനു മാനുവൽ, മജീദ് നെല്ലിശ്ശേരി എന്നിവർ സംസാരിച്ചു.
felicitation session