ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 186 റണ്‍സിന് ഇന്ത്യയെ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. പത്താം വിക്കറ്റില്‍ മെഹ്ദി ഹസന്, മുസ്തഫിസുര്‍ റഹ്മാന് സഖ്യത്തിന്റ 51 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്.
മെഹ്ദി ഹസന് 38 റണ്‍സാണെടുത്തത്. 73 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന് അഞ്ച് വിക്കറ്റ് വീഴ്ത്തി.
41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലിട്ടന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. നജ്മുല്‍ ഹുസൈന് (0), അനാമുല്‍ ഹഖ് (14), ഷാകിബ് അല്‍ ഹസന് (29), മുഷ്ഫിഖു റഹീം (18) മഹ്മൂദുല്ല (14), അഫിഫ് ഹുസൈന് (ആറ്), ഇബാദത്ത് ഹുസൈന് (0), ഹസന് മഹ്മൂദ് (0) എന്നിങ്ങനെയായിരുന്നു മറ്റു ബംഗ്ലാദേശ് ബാറ്റര്‍മാരുടെ സകോര്‍ നില.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് സെന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
Cricket