---
title: "കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് ഇ-ഗവേണന്‍സ് പുരസ്കാരം: അവാര്‍ഡ് കെ.യു.കണക്‌ട് പ്രോജക്ടിന്"
english_title: "Kannurunivercity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83405/kannurunivercity"
published_at: "2022-12-05T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d4297a30ce_Screenshot_20221205-062649_Dailyhunt.jpg"
keywords: []
---

# കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് ഇ-ഗവേണന്‍സ് പുരസ്കാരം: അവാര്‍ഡ് കെ.യു.കണക്‌ട് പ്രോജക്ടിന്

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 2019-20, 2020-21 വര്‍ഷത്തെ ഇ-ഗവേണന്‍സ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ.എ.സാബു, ഐ.ടി.വകുപ്പ് മേധാവി സുനില്‍കുമാര്‍, ഡോ. എന്‍.എസ്.ശ്രീകാന്ത്, ജയകൃഷ്ണന്‍, ശ്രീപ്രിയ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തില്‍, വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി സര്‍വകലാശാല നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്ന കെ.യു. കണക്‌ട് എന്ന പ്രോജക്ടിനാണ് പുരസ്കാരം ലഭിച്ചത്.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 2019-20, 2020-21 വര്‍ഷത്തെ ഇ-ഗവേണന്‍സ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പ്രോ വൈസ് ചാന്‍സലര്‍ ഡോ.എ.സാബു, ഐ.ടി.വകുപ്പ് മേധാവി സുനില്‍കുമാര്‍, ഡോ. എന്‍.എസ്.ശ്രീകാന്ത്, ജയകൃഷ്ണന്‍, ശ്രീപ്രിയ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തില്‍, വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി സര്‍വകലാശാല നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്ന കെ.യു. കണക്‌ട് എന്ന പ്രോജക്ടിനാണ് പുരസ്കാരം ലഭിച്ചത്.

കൊവിഡ് കാലത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കടമകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. കെ യു കണക്ടിന്‍റെ പ്രധാന ആകര്‍ഷണം ഓണ്‍ലൈന്‍ ചോദ്യ ബാങ്കാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83405/kannurunivercity)