---
title: "കൊച്ചിയിൽ മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരുന്ന യുവാവ് ട്രെയിൻ തട്ടിമരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83407/accident"
published_at: "2022-12-05T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d546812858_Screenshot_20221205-074247_Facebook.jpg"
keywords: []
---

# കൊച്ചിയിൽ മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരുന്ന യുവാവ് ട്രെയിൻ തട്ടിമരിച്ചു

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ പാളത്തിൽ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി അൻസൽ ഹംസയാണ് മരിച്ചത്.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ പാളത്തിൽ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി അൻസൽ ഹംസയാണ് മരിച്ചത്.

പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സുഹൃത്ത് പറവൂർ സ്വദേശി ധർമ്മജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരിക്കുന്പോൾ ട്രെയിൻ വരികയായിരുന്നുവെന്ന് പരിക്കേറ്റ ധർമജൻ പൊലീസിന് മൊഴി നൽകി. ഓടിമാറാനുള്ള ശ്രമം വിജയിച്ചില്ലെന്നും ധർമ്മജൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83407/accident)