---
title: "കാസർകോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The youth was found dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83433/the-youth-was-found-dead"
published_at: "2022-12-05T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d823581a7a_Picsart_22-12-05_11-00-48-437.jpg"
keywords: []
---

# കാസർകോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കാസർകോട്**: തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കുട്ടൻ എന്നറിയപ്പെടുന്ന പ്രിജേഷിനെയാണ് വീടിന്റ തൊട്ടടുത്ത പറമ്പിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന തുടങ്ങി.

## Article Content

**കാസർകോട്**: തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കുട്ടൻ എന്നറിയപ്പെടുന്ന പ്രിജേഷിനെയാണ് വീടിന്റ തൊട്ടടുത്ത പറമ്പിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന തുടങ്ങി.

തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിലാണ് യുവാവിനെ രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വയലോടി സ്വദേശി കുട്ടൻ എന്നറിയപ്പെടുന്ന പ്രിയേഷ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ വീടിന്റ തൊട്ടടുത്ത പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രിയേഷ് ഉപയോഗിക്കുന്ന KL 60 S 1736 ബുള്ളറ്റിന് സമീപം മലർന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം. ഇയാളുടേതെന്ന് കരുതുന്ന ഹെൽമറ്റും ,ഷർട്ടും റോഡരികിലെ മതിലിന് സമീപത്തായുണ്ട് . ചന്തേര സി ഐ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുകയാണ്.ഡോഗ് സ്കോഡ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83433/the-youth-was-found-dead)