---
title: "ലീഗോ - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "LIGO - Organized medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83440/ligo-organized-medical-camp"
published_at: "2022-12-05T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d888c02077_Picsart_22-12-05_11-18-29-541.jpg"
keywords: []
---

# ലീഗോ - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ആസ്റ്റർ മിംസ് കണ്ണൂർ, മിഴി ഐ ഹോസ്പിറ്റൽ തലശേരി എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂരിലെ കെ.എം.എസ്.ആർ.എ, പ്രോഹിബിഷൻ കൗൺസിൽ, ബ്ലഡ് ഡൊണേഴ്സ് എന്നിവയുടെ സഹകരണത്തോടെ ലീഗോ - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ആസ്റ്റർ മിംസ് കണ്ണൂർ, മിഴി ഐ ഹോസ്പിറ്റൽ തലശേരി എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂരിലെ കെ.എം.എസ്.ആർ.എ, പ്രോഹിബിഷൻ കൗൺസിൽ, ബ്ലഡ് ഡൊണേഴ്സ് എന്നിവയുടെ സഹകരണത്തോടെ ലീഗോ - മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തോട്ടട സമാജ് വാദി കോളനി ആശ്രയം സ്പെഷൽ സ്കൂളിൽ നടന്ന പരിപാടി ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു .

കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.പി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ആസ്റ്റർ മിംസ് ഡോ: ശ്രേയ പവിത്രൻ, തോട്ടട വാർഡ് കൗൺസിലർ ബിജോയ് തയ്യിൽ, എടക്കാട് സി.പി. ഒ ഷമിൽ.പി,സി.എസ്.ജയൻ, ബി.ഡി. കെ.ജില്ലാ പ്രസി.സമീർ മുതുകുറ്റി, പരിവാർ ജില്ലാ പ്രസി. മുരളീധരൻ, മിഴി ഹോസ്പിറ്റൽ മാനേജർ പി.പ്രസാദ്, ആശ്രയ സ്കൂൾ ബീന വത്സരാജ്,പി.എൽ.വി.മാരായ വിനോദിനി അശോകൻ, ജൂഡി ദേവദാസ് എന്നിവർ സംസാരിച്ചു.

മെഡിക്കൽ വിഭാഗത്തിൽ കണ്ണ് പരിശോധനയും കണ്ണട വിതരണവും, ശിശുരോഗ നിർണയം,ജനറൽ മെഡിക്കൽ പരിശോധനയും മരുന്ന് വിതരണവും, രക്ത ഗ്രൂപ്പ് നിർണ്ണയം, മറ്റ് വിവിധ ഡിപ്പാർട്ട്മെൻറ്കളായ വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ്,റവന്യൂ, ഇലക്ടിസിറ്റി, കോർപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ പരാതി പരിഹാരം, നിയമ സഹായം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83440/ligo-organized-medical-camp)