---
title: "ശശി തരൂർ എൻ സിപിയിലേക്ക് വന്നാൽ രണ്ടും കെെയ്യും നീട്ടി സ്വീകരിക്കും: പി സി ചാക്കോ"
english_title: "PC Chacko"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83454/pc-chacko"
published_at: "2022-12-05T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d9f09ec3a1_Picsart_22-12-05_12-53-41-950.jpg"
keywords: []
---

# ശശി തരൂർ എൻ സിപിയിലേക്ക് വന്നാൽ രണ്ടും കെെയ്യും നീട്ടി സ്വീകരിക്കും: പി സി ചാക്കോ

> **Lead Summary:** **കണ്ണൂർ**: കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി എൻസിപിയിലേക്ക് വന്നാൽ രണ്ടും കെെയ്യും നീട്ടി സ്വീകരിക്കുമെന്ന് എൻ സി .പി കേരള സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ കണ്ണൂരിൽ പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കാൻ കഴിവുളള കോൺഗ്രസിലെ ഏക നേതാവാണ് ശശി തരൂർ. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ ശശി തരൂർ പറഞ്ഞ അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

## Article Content

**കണ്ണൂർ**: കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി എൻസിപിയിലേക്ക് വന്നാൽ രണ്ടും കെെയ്യും നീട്ടി സ്വീകരിക്കുമെന്ന് എൻ സി .പി കേരള സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ കണ്ണൂരിൽ പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കാൻ കഴിവുളള കോൺഗ്രസിലെ ഏക നേതാവാണ് ശശി തരൂർ. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ ശശി തരൂർ പറഞ്ഞ അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തുന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് തരൂർ പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയുടെ ഉദാഹരണമാണ്. ഇത്തരത്തിലൊരു അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോ? ശശി തരൂരിനെ കോൺഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തന്നെ തുടരുംപി സി ചാക്കോ പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കാൻ കഴിവുളള കോൺഗ്രസിലെ ഏക നേതാവ് ശശി തരൂർ ആണ്. എന്നാൽ അത് മനസിലാക്കാത്ത ഏക പാർട്ടിയും കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് അദ്ദേഹത്തെ അവഗണിക്കുന്നത് അസൂയ കൊണ്ടാണോ എന്നുമറിയില്ലെന്നും പി സി ചാക്കോ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83454/pc-chacko)