---
title: "പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരതിരുവപ്പന ഉത്സവം ഡിസംബർ 6 ന് സമാപിക്കും"
english_title: "Parassini"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83463/parassini"
published_at: "2022-12-05T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638da7ad983c7_images_(22).jpeg"
keywords: []
---

# പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരതിരുവപ്പന ഉത്സവം ഡിസംബർ 6 ന് സമാപിക്കും

> **Lead Summary:**  പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ചൊവ്വാഴ്ച രാവിലെ നടക്കുന്ന കലശാട്ടത്തോടെ സമാപിക്കും. ഉത്സവം മൂന്നാംദിവസം പിന്നിട്ടപ്പോൾ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

## Article Content

 പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ചൊവ്വാഴ്ച രാവിലെ നടക്കുന്ന കലശാട്ടത്തോടെ സമാപിക്കും. ഉത്സവം മൂന്നാംദിവസം പിന്നിട്ടപ്പോൾ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ തിരുവപ്പനയും ഉച്ചയ്ക്കുശേഷം വെള്ളാട്ടവും നടന്നു. ചൊവ്വാഴ്ച വൈകിട്ട് വെള്ളാട്ടമുണ്ടാകും. സിസംബർ ഏഴുമതൽ പതിവ് ചടങ്ങുകളും ആരംഭിക്കും. അഞ്ച്, ആറ് തീയതികളിൽ രാത്രി കഥകളി ഉണ്ടായിരിക്കും. മുത്തപ്പൻ കഥകളിയോഗത്തിന്റെ നേതൃത്വത്തിൽ കഥകളി കലാകാരന്മാരെ അണിനിരത്തും. പറശ്ശിനിക്കടവ് കച്ചവടക്ഷേമ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഞായറാഴ്ച നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83463/parassini)