---
title: "പറശ്ശിനി മടപ്പുരയിലെ ഉത്സവം ഇന്ന് സമാപിക്കും"
english_title: "Parassini"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83576/parassini"
published_at: "2022-12-06T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e8eaa1d8c9_images_(22).jpeg"
keywords: []
---

# പറശ്ശിനി മടപ്പുരയിലെ ഉത്സവം ഇന്ന് സമാപിക്കും

> **Lead Summary:**  പറശ്ശിനി മുത്തപ്പൻ മടപ്പുര സന്നിധിയിൽ പുത്തരി തിരുവപ്പന മഹോത്സവം ചൊവ്വാഴ്ച സമാപിക്കും. ചൊവ്വാഴ്ച രാവിലെ നടക്കുന്ന കലശാട്ടത്തോടെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവച്ചടങ്ങുകൾ അവസാനിക്കും.

## Article Content

 പറശ്ശിനി മുത്തപ്പൻ മടപ്പുര സന്നിധിയിൽ പുത്തരി തിരുവപ്പന മഹോത്സവം ചൊവ്വാഴ്ച സമാപിക്കും. ചൊവ്വാഴ്ച രാവിലെ നടക്കുന്ന കലശാട്ടത്തോടെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവച്ചടങ്ങുകൾ അവസാനിക്കും.

ഉത്സവം കൊടിയിറക്കുന്ന ചൊവ്വാഴ്ച രാവിലെ മുത്തപ്പൻ തിരുവപ്പന ഉണ്ടായിരിക്കില്ല. വൈകിട്ട് അഞ്ചിന് വെള്ളാട്ടമുണ്ടായിരിക്കും. ബുധനാഴ്ച രാവിലെ തിരുവപ്പനയും വൈകിട്ട് മുത്തപ്പൻ വെള്ളാട്ടവും പതിവ് രീതിയനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83576/parassini)