---
title: "സ്‌നേഹഭവൻ വാർഷികാഘോഷം"
english_title: "Sneha Bhavan Anniversary Celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83578/sneha-bhavan-anniversary-celebration"
published_at: "2022-12-06T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e9c5226295_Picsart_22-12-06_06-43-12-353.jpg"
keywords: []
---

# സ്‌നേഹഭവൻ വാർഷികാഘോഷം

> **Lead Summary:**  അറയങ്ങാട് സ്നേഹ ഭവൻ 29-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസി :പി.പി. വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹഭവൻ സ്ഥാപക പ്രസി :ബ്രദർ എം.ജെ. സ്റ്റീഫൻ അദ്ധ്യക്ഷനായി. മെൽബി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

 അറയങ്ങാട് സ്നേഹ ഭവൻ 29-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസി :പി.പി. വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹഭവൻ സ്ഥാപക പ്രസി :ബ്രദർ എം.ജെ. സ്റ്റീഫൻ അദ്ധ്യക്ഷനായി. മെൽബി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.

മാനന്തവാടി രൂപത വികാരി ജനറൽ റവ. മോൺ. പോൾ മുണ്ടോളിക്കൽ, സ്നേഹ ഭവൻ രക്ഷാധികാരി റവ.ഫാ.തോമസ് വട്ടക്കാട്ടിൽ , ജില്ലാ ലീഗൽ സർവീസസ് അതോററ്റി സെക്രട്ടറി( സബ് ജഡ്ജി ) വിൻസി ആൻ പീറ്റർ ജോസഫ്, സാമൂഹ്യ നീതി വകുപ്പ് അസി.ഡയറക്ടർ പവിത്രൻ തൈക്കണ്ടി, കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസി. എം. റിജി, വൈസ്.പ്രസി : സുധീഷ് കുമാർ, വാർഡ് മെമ്പർമാരായ ഉമ, ജോസ് ആന്റണി പുതിയ കുന്നേൽ, ഫാദർ തോമസ് കുറ്റിക്കാട്ടുകുന്നേൽ, സ്നേഹഭവൻ മാനേജർ ലിജോ എം.സ് എന്നിവർ സംസാരിച്ചു. തുടർന്ന് മട്ടന്നൂർ അഞ്ജലി കലാക്ഷേത്രയും താൾ ഡാൻസ് അക്കാദമിയും അവതരിപ്പിച്ച നൃത്തസന്ധ്യ, വയനാട് സാന്ദ്രാ കമ്യൂണിക്കേഷൻ സിന്റെ സംഗീത നാടകവും മറ്റ് വിവിധ പരിപാടികളും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83578/sneha-bhavan-anniversary-celebration)