---
title: "ഓടംതോട് പാലം: അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച"
english_title: "Otamthode Bridge: Congress protest group against negligence on Saturday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83602/otamthode-bridge-congress-protest-group-against-negligence-on-saturday"
published_at: "2022-12-06T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ed1ae30e50_IMG-20221206-WA0044.jpg"
keywords: []
---

# ഓടംതോട് പാലം: അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച

> **Lead Summary:** **കണിച്ചാർ**: ആറളം ഫാം - ഓടംതോട് പാലം പണി എത്രയും വേഗം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രക്ഷോഭം സംഘടിപ്പിക്കും.

## Article Content

**കണിച്ചാർ**: ആറളം ഫാം - ഓടംതോട് പാലം പണി എത്രയും വേഗം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രക്ഷോഭം സംഘടിപ്പിക്കും.

കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഓടംതോട് പാലത്തിന് സമീപം പ്രതിഷേധ കൂട്ടായ്മ നടത്തും. അഡ്വ: സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83602/otamthode-bridge-congress-protest-group-against-negligence-on-saturday)