---
title: "മെസിയെന്നാല്‍ അര്‍ജന്‍റീന, എല്ലാം അവന്‍റെ കാല്‍ക്കീഴില്‍; മെസിയെ വാഴ്ത്തി ബ്രസീല്‍ താരം"
english_title: "Lionel Messi Argentina "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83677/lionel-messi-argentina"
published_at: "2022-12-06T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f0e94f14bb_Screenshot_2022-12-06-15-10-24-020_com.facebook.katana.jpg"
keywords: []
---

# മെസിയെന്നാല്‍ അര്‍ജന്‍റീന, എല്ലാം അവന്‍റെ കാല്‍ക്കീഴില്‍; മെസിയെ വാഴ്ത്തി ബ്രസീല്‍ താരം

> **Lead Summary:** **ദോഹ:** ലോകകപ്പ് ഫുട്ബോളില്‍ ആരാധകരുടെ പ്രിയ ടീമുകളായ അര്‍ജന്‍റീനയും ബ്രസീലും ക്വാര്‍ട്ടറിലെത്തി പ്രതീക്ഷകള്‍ കാത്തിരിക്കുന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലന്‍ഡ്സിനെയും ബ്രസീല്‍ ക്രൊയേഷ്യയെയും നേരിടും.

## Article Content

**ദോഹ:** ലോകകപ്പ് ഫുട്ബോളില്‍ ആരാധകരുടെ പ്രിയ ടീമുകളായ അര്‍ജന്‍റീനയും ബ്രസീലും ക്വാര്‍ട്ടറിലെത്തി പ്രതീക്ഷകള്‍ കാത്തിരിക്കുന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലന്‍ഡ്സിനെയും ബ്രസീല്‍ ക്രൊയേഷ്യയെയും നേരിടും.

ഈ മത്സരങ്ങളില്‍ ഇരു ടീമുകളും ജയിച്ചാല്‍ ബ്രസീലും അറ്‍ജന്‍റീനയും തമ്മിലുള്ള ക്ലാസിക് സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങും. അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കെ മെസിയെ വാനോളം പുകഴത്തി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ താരവും മുമ്പ് ബാഴ്സലോണയില്‍ മെസിയുടെ സഹതാരവുമായിരുന്ന ഡാനി ആല്‍വെസ്.

മെസിയെന്നാല്‍ അര്‍ജന്‍റീനയാണെന്നും എല്ലാം അവനിലൂടെയാണ് ചലിക്കുന്നതെന്നും മെസിയുടെ കാല്‍ക്കീഴിലാണ് എല്ലാമെന്നും ആല്‍വെസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83677/lionel-messi-argentina)