---
title: "പത്താന്റെ' പുതിയ പോസ്റ്റര്‍ പുറത്ത്, ആരാധകര്‍ ആവേശത്തില്‍"
english_title: "Sharukh khan new movie pathaan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83679/sharukh-khan-new-movie-pathaan"
published_at: "2022-12-06T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f101138aef_Screenshot_2022-12-06-15-18-13-868_com.facebook.katana.jpg"
keywords: []
---

# പത്താന്റെ' പുതിയ പോസ്റ്റര്‍ പുറത്ത്, ആരാധകര്‍ ആവേശത്തില്‍

> **Lead Summary:** അടുത്ത വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'പത്താൻ'. ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തുമെന്ന് കരുതുന്ന ചിത്രം. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

അടുത്ത വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'പത്താൻ'. ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തുമെന്ന് കരുതുന്ന ചിത്രം. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'പത്താൻ'. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83679/sharukh-khan-new-movie-pathaan)