---
title: "സി.പി.എം. നേതാവായിരുന്ന കെ.വി.ദാമോദരന്റെ ഒന്നാം ചരമവാർഷിക ദിനാചരണം നടന്നു "
english_title: "EP Jayarajan said"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83692/ep-jayarajan-said"
published_at: "2022-12-06T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f1bf07ce17_Picsart_22-12-06_16-00-34-307.jpg"
keywords: []
---

# സി.പി.എം. നേതാവായിരുന്ന കെ.വി.ദാമോദരന്റെ ഒന്നാം ചരമവാർഷിക ദിനാചരണം നടന്നു 

> **Lead Summary:** **ചൊക്ളി:** രാജ്യത്തെ പ്രധാന സർവ്വകലാശാലകളുടെ വൈസ് ചാൻസിലർമാരിലധികവും അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവരാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. സി.പി.എം. നേതാവായിരുന്ന കെ.വി.ദാമോദരന്റെ ഒന്നാം ചരമവാർഷിക ദിനാചരണം നിടുമ്പ്രം മടപ്പുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**ചൊക്ളി:** രാജ്യത്തെ പ്രധാന സർവ്വകലാശാലകളുടെ വൈസ് ചാൻസിലർമാരിലധികവും അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവരാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. സി.പി.എം. നേതാവായിരുന്ന കെ.വി.ദാമോദരന്റെ ഒന്നാം ചരമവാർഷിക ദിനാചരണം നിടുമ്പ്രം മടപ്പുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രബോധമുള്ള കുട്ടികളോട് പ്രാർത്ഥിച്ചാൽ മതിയെന്ന് പറയുന്നത് അവരുടെ ബുദ്ധിമണ്ഡലത്തെ വഴി തിരിച്ചുവിടാനാണെന്നും ഇതുകാരണമാണ് ആഭിചാരകൊലയടക്കം ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് എന്ന സാധ്യത രാജ്യത്ത് മങ്ങിക്കൊണ്ടിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത് സംബന്ധിച്ച് സുപ്രീം കോടതി സർക്കാറിനെ വിമർശിച്ചത് ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംഘാടക സമിതി ചെയർമാൻ കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. എസ്.കെ. സജീഷ്, കെ. ദിനേശ് ബാബു എന്നിവർ സംസാരിച്ചു. ശവകുടീരത്തിൽ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഇ.പി.ജയരാജൻ, കെ.കെ. പവിത്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള, വി.കെ.രാകേഷ്, സി.കെ.രമ്യ, പി.കെ.മോഹനൻ, വി. ഉദയൻ, കെ.ടി.കെ.പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83692/ep-jayarajan-said)