കോഴിക്കോട്: പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാല്ലെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ വിശീദകരണം. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയ്ക്ക് പങ്കുണ്ടെന്ന വിവരം ഇന്ന് മാത്രമാണ് അറിഞ്ഞത്. കേസില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാലാണെന്നുമാണ് കോഴിക്കോട് റൂറൽ എസ് പി ആർ കറുപ്പുസ്വാമി പറയുന്നത്.
ലഹരിമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അവശതയിലായ പെണ്‍കുട്ടിക്ക് മതിയായ കൗണ്‍സലിംഗ് കൊടുക്കാതെയായിരുന്നു മൊഴി എടുത്തതെന്നാണ് ബന്ധുക്കളുടെ പരാതി.
ലഹരിമരുന്ന് സംഘത്തിന്‍റെ വലയില്‍പ്പെട്ട 13 കാരിയുടെ മൊഴിയില്‍ ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അദ്നാന്‍ എന്ന യുവാവിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ സെക്ഷന്‍ 7 , 8 വകുപ്പുകളും ഐപിസി 354 എയുമാണ്. ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഇയാളെ സ്റ്റേഷനിലേക്ക് വളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തെളിവില്ലായിരുന്നുഎന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. പോക്സോ വകുപ്പ പ്രകാരമാണ് ഇപ്പോൾ കേസ് എ ടുത്തിരിക്കുന്നതെന്നും സംഭവത്തിൽ ഇയാള്‍ക്ക് ബന്ധമുണ്ടോ ഇല്ലയോ എന്ന് കൂടുതൽ പരിശോധിച്ച ശേഷമേ പറയാൻ പറ്റൂ എന്നും കോഴിക്കോട് റൂറൽ എസ് പി.ആർ കറുപ്പുസ്വാമി പറഞ്ഞു.
Drugs