അധ്യയനദിനങ്ങൾ കുറഞ്ഞത് പരീക്ഷയെ ബാധിക്കില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ

അധ്യയനദിനങ്ങൾ കുറഞ്ഞത് പരീക്ഷയെ ബാധിക്കില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ
Dec 7, 2022 09:47 AM | By Vinod

പാലക്കാട് : ഹയർ സെക്കൻഡറി പരീക്ഷയ്ക്കു ഫോക്കസ് ഏരിയ നടപ്പാക്കിയിട്ടുള്ളതി നാൽ, അധ്യയനദിനങ്ങൾ കുറഞ്ഞത് പരീക്ഷയെ ബാധിക്കില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബുവിന്റെ വിശദീകരണം. എന്നാൽ, പ്രവേശനപരീക്ഷകൾക്കും തയാറെടുക്കേണ്ടതിനാൽ അധ്യയനത്തിലെ കുറവ് എങ്ങനെ നികത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

എൻസിഇആർടി സിബലസ് വെട്ടിക്കുറച്ചപ്പോൾ ഇവിടെ അങ്ങനെ ചെയ്യാതിരിക്കാൻ വി ദ്യാഭ്യാസ വകുപ്പ് ഉന്നയിച്ച വാദം തന്നെ പ്രവേശനപരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾ പാഠഭാഗങ്ങൾ മുഴുവൻ മനസ്സിലാക്കണമെന്നതായിരുന്നു. നീറ്റ്, ജെഇഇ, സിയുഇടി ഉൾ പ്പെടെയുള്ള പ്രവേശനപരീക്ഷകളിൽ കഴിഞ്ഞവർഷം മലയാളി വിദ്യാർഥികളുടെ പ്രകടനം മോശമായിരുന്നു. നീറ്റ് പട്ടികയിൽ പതിനായി ത്തിനുള്ളിൽ റാങ്കുള്ള കേരള സിലബസ് വിദ്യാർഥികളുടെഎണ്ണം മുൻവർഷങ്ങളെക്കാൾ പകുതിയായി. ഐഐടി, ഐസർ, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണ ത്തിലും ഗണ്യമായ കുറവുണ്ടായി. 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടുന്നവർക്കു പ്രവേശന പരീക്ഷകൾ വിജയിക്കാൻ കഴിയാത്തത് ഗൗരവമായി കാണണമെന്നു വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.

അധ്യയനദിനങ്ങൾ കുറയുന്നതിനാൽ പാഠ ഭാഗങ്ങൾ സമയമെടുത്തു പഠിപ്പിക്കാൻ കഴിയുന്നില്ലെ ന്നും റിവിഷൻ നടത്താൻ കഴിയാറില്ലെന്നും അധ്യാപകർ പറയുന്നു. പ്ലസ് വൺ പ്രവേശന നടപടികൾ നീളുന്നതാണു പ്രധാന പ്രതിസന്ധി. മറ്റു പരീക്ഷാ ബോർഡുകളിൽ നിന്നു വ്യത്യസ്തമായി പ്ലസ് വണിൽ പൊതു പരീക്ഷയും ഇംപൂവ്മെന്റ് പരീക്ഷയും നടത്തുന്നത് പരീക്ഷാദിനങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്. പ്ലസ് വൺ അധിക ബാച്ചു കൾ അനുവദിക്കാതെ ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം കൂട്ടുന്നതും നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. 50 കുട്ടികളെ കണക്കാക്കി പണിത ക്ലാസ് മുറികളിലാണ് 20% അധികസീറ്റുകൾ ഉൾപ്പെടു ത്തിയിരിക്കുന്നത്. ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം 50 ആയി നിജപ്പെടുത്തണമെന്ന്, ഹയർ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ലബ്ബ കമ്മിഷൻ റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്.

academic days will not affect the examination

Next TV

Related Stories
യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

Apr 19, 2024 09:54 PM

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി...

Read More >>
വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

Apr 19, 2024 09:35 PM

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി

വീണ്ടും തലയുടെ വിളയാട്ടം; ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ച്‌ ധോനി...

Read More >>
റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

Apr 19, 2024 08:50 PM

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു

റോഡരികിലെ ഓടയിൽ വീണ പശുവിനെ രക്ഷിച്ചു...

Read More >>
സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

Apr 19, 2024 08:29 PM

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ് ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

Apr 19, 2024 08:17 PM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം...

Read More >>
കാപ്പ ചുമത്തി നാട് കടത്തി

Apr 19, 2024 08:09 PM

കാപ്പ ചുമത്തി നാട് കടത്തി

കാപ്പ ചുമത്തി നാട്...

Read More >>
Top Stories










News Roundup