---
title: "കടുവ മുണ്ടയാംപറമ്പ് ക്ഷേത്രത്തിന് സമീപത്ത് "
english_title: "Near Tiger Mundayamaparam Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83790/near-tiger-mundayamaparam-temple"
published_at: "2022-12-07T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639023d0882aa_Screenshot_2022-12-07-10-54-59-44_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# കടുവ മുണ്ടയാംപറമ്പ് ക്ഷേത്രത്തിന് സമീപത്ത് 

> **Lead Summary:** **ഉളിക്കൽ**: മേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവയെ ഇന്ന് (ബുധൻ) രാവിലെ അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് ക്ഷേത്രത്തിന് സമീപത്തായി പ്രദേശവാസികൾ കണ്ടു. തുടർന്ന് ഫോറസ്റ്റ്, പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി.

## Article Content

**ഉളിക്കൽ**: മേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവയെ ഇന്ന് (ബുധൻ) രാവിലെ അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് ക്ഷേത്രത്തിന് സമീപത്തായി പ്രദേശവാസികൾ കണ്ടു. തുടർന്ന് ഫോറസ്റ്റ്, പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി.

പഞ്ചായത്തിൽ ഇന്നലെ വൈകുന്നേരം മുതൽ ജാഗ്രതാ നിർദ്ദേഹം നൽകിയിട്ടുണ്ട്. നാല് ദിവസത്തിലധികമായി വിവിധ പഞ്ചായത്തുകളിലൂടെ രാത്രികാലങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ കടുവ. അക്രമ സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തട്ടില്ല. ഇന്ന് രാവിലെ കൂടുതൽ വനപാലകർ പരിശോധനയ്ക്ക് എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83790/near-tiger-mundayamaparam-temple)