---
title: "ഏഴിമല നാവിക അക്കാദമി അഡ്മിറൽ കപ്പിനായുള്ള പായ്‌വഞ്ചിയോട്ട മത്സരം   തുടങ്ങി"
english_title: "Ezhimala Naval Academy Commenced Rowing Competition for Admiral's Cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83792/ezhimala-naval-academy-commenced-rowing-competition-for-admirals-cup"
published_at: "2022-12-07T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63902ad60f622_Picsart_22-12-07_11-24-39-786.jpg"
keywords: []
---

# ഏഴിമല നാവിക അക്കാദമി അഡ്മിറൽ കപ്പിനായുള്ള പായ്‌വഞ്ചിയോട്ട മത്സരം   തുടങ്ങി

> **Lead Summary:** **ഏഴിമല**: നാവിക അക്കാദമി അഡ്മിറൽ കപ്പിനായുള്ള പായ്‌വഞ്ചിയോട്ട മത്സരം എട്ടിക്കുളം തീരത്ത് തുടങ്ങി ഏഴിമല നാവിക അക്കാദമിയിൽ അഡ്മിറൽ കപ്പിനായുള്ള പായ് വഞ്ചിയോട്ട മത്സരം തുടങ്ങി. അഡ്മിറൽ കപ്പിന്റെ പതിനൊന്നാം പതിപ്പാണ് നാവിക അക്കാദമിയുടെ ഭാഗമായുള്ള കണ്ണൂർ ജില്ലയിലെ എട്ടിക്കുളം തീരത്ത് തുടങ്ങിയത്. 2022 ഡിസംബർ 10 വരെ നടക്കുന്ന മത്സരം നാവിക അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ.ഭാൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ഏഴിമല**: നാവിക അക്കാദമി അഡ്മിറൽ കപ്പിനായുള്ള പായ്‌വഞ്ചിയോട്ട മത്സരം എട്ടിക്കുളം തീരത്ത് തുടങ്ങി ഏഴിമല നാവിക അക്കാദമിയിൽ അഡ്മിറൽ കപ്പിനായുള്ള പായ് വഞ്ചിയോട്ട മത്സരം തുടങ്ങി. അഡ്മിറൽ കപ്പിന്റെ പതിനൊന്നാം പതിപ്പാണ് നാവിക അക്കാദമിയുടെ ഭാഗമായുള്ള കണ്ണൂർ ജില്ലയിലെ എട്ടിക്കുളം തീരത്ത് തുടങ്ങിയത്. 2022 ഡിസംബർ 10 വരെ നടക്കുന്ന മത്സരം നാവിക അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ.ഭാൽ ഉദ്ഘാടനം ചെയ്തു.

ലേസർ റേഡിയൽ സെയിലിങ് ബോട്ടുകളിലാണ് മത്സരങ്ങൾ നടത്തുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് തനിച്ച് വഞ്ചിയെ നിയന്ത്രിച്ചാണ് മത്സരം. മത്സരത്തിന് നേതൃത്വം നൽകുന്ന അക്കാദമിയിലെ മരക്കാർ വാട്ടർമാൻഷിപ്പ് പരിശീലനകേന്ദ്രത്തിൽ 200-ലധികം കപ്പലോട്ട ഉപകരണങ്ങളുണ്ട്. മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യ രണ്ട് ടീമുകൾക്ക് 'അഡ്മിറൽ കപ്പും' 'റണ്ണേഴ്‌സ് അപ്പ് കപ്പും' സമ്മാനിക്കും.

പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗത്തിൽ വ്യക്തിഗത മെഡലുകളും നൽകും. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഫ്രാൻസ്, ജർമനി, ഇൻഡൊനീഷ്യ, ഇറ്റലി, ജപ്പാൻ, മലേഷ്യ, മാലിദ്വീപ്, മ്യാൻമർ, ന്യൂസീലൻഡ്, നെതർലാൻഡ്, ഒമാൻ, റഷ്യ, റുമാനിയ, സൗദി അറേബ്യ, ബഹ്‌റൈൻ, സൗത്ത് കൊറിയ, സിങ്കപ്പൂർ, സ്പെയിൻ, ശ്രീലങ്ക, താൻസാനിയ, യു.എ.ഇ., യു.കെ., യു.എസ്.എ., വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള 26 ട്രെയിനിങ് ഓഫീസർമാരുടെ ടീമുകളാണ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്നത്.

ഇവർക്കുപുറമേ ഏഴിമല ഇന്ത്യൻ നാവിക അക്കാദമി, നേവൽ ഡിഫൻസ് അക്കാദമി ഖഡക് വാസ്‌ല എന്നിവിടങ്ങളിൽനിന്നുള്ള ടീമുകളും പങ്കെടുക്കുന്നുണ്ട്. എട്ട്‌ വനിതകളാണ് മത്സരത്തിലുള്ളത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83792/ezhimala-naval-academy-commenced-rowing-competition-for-admirals-cup)