---
title: "സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു"
english_title: "Gold prices have gone up in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83828/gold-prices-have-gone-up-in-the-state"
published_at: "2022-12-07T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639043f2df278_25134525c7263f6.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.

## Article Content

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4950 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4095 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83828/gold-prices-have-gone-up-in-the-state)