---
title: "ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവം: എസ്ഐയെ സസ്പെന്റ് ചെയ്തു"
english_title: "Clifhouse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83862/clifhouse"
published_at: "2022-12-07T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639063b200f22_download_(3).jpeg"
keywords: []
---

# ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവം: എസ്ഐയെ സസ്പെന്റ് ചെയ്തു

> **Lead Summary:** **തിരുവനന്തപുരം**: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എസ് ഐ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ് ഐയായിരുന്നു ഇദ്ദേഹം.

## Article Content

**തിരുവനന്തപുരം**: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എസ് ഐ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ് ഐയായിരുന്നു ഇദ്ദേഹം.

ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83862/clifhouse)