---
title: "തളിപ്പറമ്പ് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും പിടിയിൽ "
english_title: "The third woman in the robbery group has also been arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83863/the-third-woman-in-the-robbery-group-has-also-been-arrested"
published_at: "2022-12-07T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390648566451_Picsart_22-12-07_15-19-19-424.jpg"
keywords: []
---

# തളിപ്പറമ്പ് ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും പിടിയിൽ 

> **Lead Summary:** **തളിപ്പറമ്പ**: ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും പിടിയിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിനി അലമേലുവിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞ നവംബർ 9ന് വൈകിട്ടാണ് മോഷണം നടന്നത്.

## Article Content

**തളിപ്പറമ്പ**: ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും പിടിയിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിനി അലമേലുവിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞ നവംബർ 9ന് വൈകിട്ടാണ് മോഷണം നടന്നത്.

സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ട് സ്ത്രീകൾ ജ്വല്ലറിക്കാരെ കബളിപ്പിച്ച് മൂന്നുപവൻ സ്വർണവളകളാണ് മോഷ്ടിച്ചത്. തുടർന്ന് മോഷ്ടാക്കളിൽ രണ്ടു പേരെ വടകരയിൽ സമാനമായ രീതിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടയിൽ വ്യാപാരികൾ പിടികൂടി പോലീസിലേൽപ്പിച്ചിരുന്നു. അന്ന് രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്.

അലമേലു തമിഴ്നാട്ടിൽ ഒരു കൊലപാതകം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ്. സേലം സെൻട്രൽ ജയിലിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന അലമേലുവിനെ തളിപ്പറമ്പ് പോലീസ് പ്രത്യേക പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കിയാണ് കസ്റ്റഡിയിൽ വാങ്ങിയത്.ആന്ദ്ര സ്വദേശിനികളായ കനിമൊഴി, ആനന്ദി എന്നിവരെയാണ് നേരത്തേ കേസിൽ അറസ്റ്റ് ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83863/the-third-woman-in-the-robbery-group-has-also-been-arrested)