---
title: "മുണ്ടയാംപറമ്പിലെത്തിയ കടുവ കഞ്ഞിക്കണ്ടത്തെ ജനവാസമേഖലയിലെ മടയില്‍ നിലയുറപ്പിച്ചു"
english_title: "He was stationed in a tent in the residential area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83882/he-was-stationed-in-a-tent-in-the-residential-area"
published_at: "2022-12-07T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63907e665a2e2_Picsart_22-12-07_16-09-22-613.jpg"
keywords: []
---

# മുണ്ടയാംപറമ്പിലെത്തിയ കടുവ കഞ്ഞിക്കണ്ടത്തെ ജനവാസമേഖലയിലെ മടയില്‍ നിലയുറപ്പിച്ചു

> **Lead Summary:** **അയ്യങ്കുന്ന്**: അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിലെത്തിയ കടുവ കഞ്ഞിക്കണ്ടത്തെ ജനവാസമേഖലയിലെ മടയില്‍ നിലയുറപ്പിച്ചു. പ്രദേശത്ത് നൂറിലധികം വരുന്ന വനപാലകര്‍ സംരക്ഷണം ഒരുക്കിയിരിക്കുകയാണ്. ആളുകളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പഞ്ചായത്തും പോലീലും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. നാല് ദിവസത്തിലധികമായി മലയോരത്തെ വിവിധ പഞ്ചായത്തുകളിലുടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കടുവയെ ഇന്ന് രാവിലെ മുണ്ടയാംപറമ്പ് അമ്പലത്തിന് സമീപത്തായി പ്രദേശവാസികള്‍ കണ്ടിരുന്നു.

## Article Content

**അയ്യങ്കുന്ന്**: അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിലെത്തിയ കടുവ കഞ്ഞിക്കണ്ടത്തെ ജനവാസമേഖലയിലെ മടയില്‍ നിലയുറപ്പിച്ചു. പ്രദേശത്ത് നൂറിലധികം വരുന്ന വനപാലകര്‍ സംരക്ഷണം ഒരുക്കിയിരിക്കുകയാണ്. ആളുകളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പഞ്ചായത്തും പോലീലും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. നാല് ദിവസത്തിലധികമായി മലയോരത്തെ വിവിധ പഞ്ചായത്തുകളിലുടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കടുവയെ ഇന്ന് രാവിലെ മുണ്ടയാംപറമ്പ് അമ്പലത്തിന് സമീപത്തായി പ്രദേശവാസികള്‍ കണ്ടിരുന്നു.

തുടര്‍ന്ന് വനപാലക സംഘവും പോലീസും നടത്തിയ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വനപാലകരുടെ കൂട്ടായ പരിശോധനയിലാണ് കോഴിക്കോട്ടെ ആര്‍ ആര്‍ ടി സംഘം മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്തെ കുന്നിനു സമീപം കടുവയെ കണ്ടെത്തിയിട്ടുള്ളത്. തുടര്‍ന്ന് പോലീസ് ഉത്തരവിനെതുടര്‍ന്ന് ആളുകളോട് വീടുകളില്‍ നിന്നും പുറത്ത് പോകരുതെന്ന് നിര്‍ദ്ദേശം നല്കി.

മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. വൈകുന്നേരത്തോടെ പ്രദേശത്തെ റോഡുകളിലെ വാഹന സഞ്ചാരം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. കടുവയ്ക്ക് പരിക്കുകള്‍ ഒന്നും ഇതുവരേയും ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാത്രികാലങ്ങളിലെ കടുവയുടെ സഞ്ചാരപാതയില്‍ ആളുകളുടെ സാന്നിദ്ധ്യം ഉണ്ടാകാന്‍ പാടില്ല എന്നും ആളുകള്‍ ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83882/he-was-stationed-in-a-tent-in-the-residential-area)