---
title: "അഴിയൂര്‍ ലഹരിമരുന്ന് കേസ്: അന്വേഷണ ചുതമല വടകര ഡി വൈ എസ് പിക്ക്"
english_title: "Azhiyur drug case: Investigation to Chuthamala Vadakara DYSp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83980/azhiyur-drug-case-investigation-to-chuthamala-vadakara-dysp"
published_at: "2022-12-08T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639171c547b5f_Screenshot_2022-12-08-10-38-32-39_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അഴിയൂര്‍ ലഹരിമരുന്ന് കേസ്: അന്വേഷണ ചുതമല വടകര ഡി വൈ എസ് പിക്ക്

> **Lead Summary:** **അഴിയൂര്‍**: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13-കാരിയെ ലഹരി നല്‍കിയ ശേഷം കാരിയര്‍ ആയി ഉപയോഗിച്ച സംഭവം പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. വടകര ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. നേരത്തെ, ലഹരി മാഫിയ കെണിയില്‍ വീഴ്ത്തിയതായി പരാതിപ്പെട്ടിട്ടും പോലീസ് ഇടപെട്ടില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

## Article Content

**അഴിയൂര്‍**: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13-കാരിയെ ലഹരി നല്‍കിയ ശേഷം കാരിയര്‍ ആയി ഉപയോഗിച്ച സംഭവം പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. വടകര ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. നേരത്തെ, ലഹരി മാഫിയ കെണിയില്‍ വീഴ്ത്തിയതായി പരാതിപ്പെട്ടിട്ടും പോലീസ് ഇടപെട്ടില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

പരിചയക്കാരനായ വ്യക്തിയാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് ലഹരി നല്‍കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി എം ഡി എം എ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി വ്യക്തമാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83980/azhiyur-drug-case-investigation-to-chuthamala-vadakara-dysp)