---
title: "ഇരിട്ടിയിൽ വൻ മയക്കു മരുന്ന് വേട്ട, ഉളിയിൽ സ്വദേശികൾ പിടിയിൽ"
english_title: "Big drug hunt in Iritti, natives arrested in Uli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/83999/big-drug-hunt-in-iritti-natives-arrested-in-uli"
published_at: "2022-12-08T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63917dc50c98f_Picsart_22-12-08_11-31-06-943.jpg"
keywords: []
---

# ഇരിട്ടിയിൽ വൻ മയക്കു മരുന്ന് വേട്ട, ഉളിയിൽ സ്വദേശികൾ പിടിയിൽ

> **Lead Summary:** **ഇരിട്ടി:** ഇരിട്ടിയിൽ വൻ മയക്ക്മരുന്ന് വേട്ട.10 ലക്ഷത്തോളം രൂപ വിലവരുന്ന 300ഗ്രാം മെത്താംഫെറ്റമിനുമായി രണ്ട് പേർ ഇരിട്ടി പോലീസിൻ്റെ പിടിയിലായി. ഉളിയിൽ സ്വദേശികളായ എസ് എം ജസീർ, പികെ ഷമീർ എന്നിവരാണ് കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.

## Article Content

**ഇരിട്ടി:** ഇരിട്ടിയിൽ വൻ മയക്ക്മരുന്ന് വേട്ട.10 ലക്ഷത്തോളം രൂപ വിലവരുന്ന 300ഗ്രാം മെത്താംഫെറ്റമിനുമായി രണ്ട് പേർ ഇരിട്ടി പോലീസിൻ്റെ പിടിയിലായി. ഉളിയിൽ സ്വദേശികളായ എസ് എം ജസീർ, പികെ ഷമീർ എന്നിവരാണ് കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.

ഇരിട്ടി പോലീസ് ഇൻസ്‌പെക്ടർ വിനോയ് കെ ജെ, എസ് ഐ എ. സുനിൽകുമാർ, സീനിയർ പോലീസ് ഓഫീസർ ബാബു, മറ്റുദ്യോഗസ്ഥരായ സി ആർ ജിയാസ്, രാജീവൻ, ജിജിമോൻ, സജീഷ്, ഷൌക്കത്തലി, അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/83999/big-drug-hunt-in-iritti-natives-arrested-in-uli)