---
title: "കൊട്ടിയൂർ പൈതൃകടൂറിസം: ആധ്യാത്മിക പ്രഭാഷക സമിതി നിവേദനം നൽകി"
english_title: "Kottiyur Heritage Tourism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84021/kottiyur-heritage-tourism"
published_at: "2022-12-08T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391946020009_Picsart_22-12-08_13-03-35-783.jpg"
keywords: []
---

# കൊട്ടിയൂർ പൈതൃകടൂറിസം: ആധ്യാത്മിക പ്രഭാഷക സമിതി നിവേദനം നൽകി

> **Lead Summary:** **കൂത്തുപറമ്പ**: ഇക്കരെ കൊട്ടിയൂരിൽ കൊട്ടിയൂർ ദേവസ്വം ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നിർമ്മിച്ച കെട്ടിട നിർമ്മിതികൾ പ്രവർത്തനക്ഷമമാക്കുന്നതിനും തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും സമഗ്രവും ഫലപ്രദവുമായ ആലോചനായോഗം സംഘടിപ്പിക്കണമെന്ന് കേരള ആധ്യാത്മിക പ്രഭാഷക സമിതി. ഇതു സംബന്ധിച്ച നിവേദനം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ മാസ്റ്റർക്ക് നൽകി .

## Article Content

**കൂത്തുപറമ്പ**: ഇക്കരെ കൊട്ടിയൂരിൽ കൊട്ടിയൂർ ദേവസ്വം ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നിർമ്മിച്ച കെട്ടിട നിർമ്മിതികൾ പ്രവർത്തനക്ഷമമാക്കുന്നതിനും തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും സമഗ്രവും ഫലപ്രദവുമായ ആലോചനായോഗം സംഘടിപ്പിക്കണമെന്ന് കേരള ആധ്യാത്മിക പ്രഭാഷക സമിതി. ഇതു സംബന്ധിച്ച നിവേദനം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ മാസ്റ്റർക്ക് നൽകി .

മ്യൂസിയം ഇൻഫ്രാസ്ട്രക്ചർ വിദഗ്ദരും ചരിത്രഗവേഷകരും ജനപ്രതിനിധികളും ദേവസ്വം ഭരണസമിതിയും അവധാനതയോടെ ചർച്ച ചെയ്ത് പ്രവർത്തന രൂപരേഖ തയ്യാറാക്കണം. പ്രാദേശിക സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേത്ര ചരിത്രത്തിന്റെയും ഐതിഹ്യപ്പെരുമയുടെയും പ്രചാരണത്തിനും പ്രയോജനപ്പെടുന്ന പദ്ധതികൾ ഇതിലൂടെ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കണം.

പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് പണികഴിപ്പിച്ച നിർമ്മിതികൾ വിവിധ സർക്കാർ വകുപ്പുകളുടെ അനാസ്ഥ മൂലം ഉദ്ഘാടനം ചെയ്യും മുൻപ് പൊളിച്ചുനീക്കേണ്ടിവരുന്ന സാഹചര്യവും ഗൗരവമായി കാണേണ്ടതുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. പ്രവൃത്തികളുടെ ഏകോപനത്തിന് ദേവസ്വം ഭരണസമിതി മുൻകയ്യെടുക്കണമെന്ന് കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി സിക്രട്ടറി പി.എസ്.മോഹനൻ കൊട്ടിയൂർ ആവശ്യപ്പെട്ടു . ക്ഷേത്ര സംരക്ഷണസമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. എം.കെ.രഞ്ചിത്ത് സന്നിഹിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84021/kottiyur-heritage-tourism)