---
title: "മുനിസിപ്പൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി"
english_title: "A dharna was held in front of Koothuparam village office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84053/a-dharna-was-held-in-front-of-koothuparam-village-office"
published_at: "2022-12-08T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391b1822a7fa_Picsart_22-12-08_14-59-14-473.jpg"
keywords: []
---

# മുനിസിപ്പൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** കൂത്തുപറമ്പ: കെ എസ് എസ് പി യു കൂത്തുപറമ്പ് ബ്ളോക്ക്,മുനിസിപ്പൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കുക, മെഡി സെപ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ .

## Article Content

കൂത്തുപറമ്പ: കെ എസ് എസ് പി യു കൂത്തുപറമ്പ് ബ്ളോക്ക്,മുനിസിപ്പൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക അടിയന്തിരമായി അനുവദിക്കുക, മെഡി സെപ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ .

കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു കെ നാണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു ജില്ലാ ജോയന്റ് സെക്രട്ടറി വി.പി. നാണു മാസ്റ്റർ, പി.വി.ബാലകൃഷ്ണൻ മാസ്റ്റർ, സി. ചന്ദ്രൻ ,കെ കൃഷ്ണൻ മാസ്റ്റർ, പി.ജാനകി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. സബ്ബ് ട്രഷറി പരിസരത്തു നിന്നും പ്രകടനമായാണ് പ്രവർത്തകർ ധർണ്ണക്കെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84053/a-dharna-was-held-in-front-of-koothuparam-village-office)