---
title: "അച്ചൂർ പാലം പി എം ജി എസ് വൈ -III യിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പുനർനിർമ്മിക്കണം- രാഹുൽ ഗാന്ധി"
english_title: "Rahul gandhi mp pmgsy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84062/rahul-gandhi-mp-pmgsy"
published_at: "2022-12-08T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391b9088032d_IMG_20221208_153734.jpg"
keywords: []
---

# അച്ചൂർ പാലം പി എം ജി എസ് വൈ -III യിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പുനർനിർമ്മിക്കണം- രാഹുൽ ഗാന്ധി

> **Lead Summary:** **കല്പറ്റ** : വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് അച്ചൂരിനെ വൈത്തിരി- തരുവണ റോഡുമായി ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലവും മലപ്പുറം ജില്ലയിലെ എടക്കര - മൂത്തേടം ഗ്രാമ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന മുപ്പിനി വരക്കോട് പുന്നപ്പുഴ പാലവും പി എം ജി എസ് വൈ-IIIയിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പുനർനിർമിക്കണമെന്ന് രാഹുൽ ഗാന്ധി എം പി കേന്ദ്രഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിംഗിന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

## Article Content

**കല്പറ്റ** : വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് അച്ചൂരിനെ വൈത്തിരി- തരുവണ റോഡുമായി ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലവും മലപ്പുറം ജില്ലയിലെ എടക്കര - മൂത്തേടം ഗ്രാമ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന മുപ്പിനി വരക്കോട് പുന്നപ്പുഴ പാലവും പി എം ജി എസ് വൈ-IIIയിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് പുനർനിർമിക്കണമെന്ന് രാഹുൽ ഗാന്ധി എം പി കേന്ദ്രഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിംഗിന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്ക് ഗ്രാമീണ കണക്റ്റിവിറ്റി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഇക്കാരണത്താൽ പദ്ധതികൾ വേഗത്തിലാക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകാണമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

പി എം ജി എസ് വൈ lll യിൽ ഉൾപ്പെടുത്തി മണ്ഡലത്തിൽ അനുവദിക്കേണ്ട റോഡുകളുടെയും പാലങ്ങളുടേയും വിവരങ്ങൾ ഉൾപ്പെടുത്തി 2 ജൂൺ 2022നും , 27 ജൂലൈ 2022 നും വിശദമായ പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. ഇതിൽപ്പെട്ട പിണങ്ങോട്- കമ്മാടംകുന്ന്- അച്ചൂർ റോഡ് പി. എം. ജി. എസ്. വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് പ്രാഥമിക അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഈ റോഡിന്റെ അവസാനം വരുന്ന ഇരുമ്പ് പാലത്തിന്‌ കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചിട്ടുള്ളതിനാൽ പുതിയ പാലം നിർമ്മിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെ‌ന്നാവശ്യപ്പെട്ട്‌ പ്രദേശത്തെ തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ തന്ന നിവേദനം നേരത്തെ കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്ക് നൽകിയിരുന്നു.

ഈ പദ്ധതികൾ വേഗത്തിലാക്കാനാണ് ഇപ്പോൾ വീണ്ടും കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84062/rahul-gandhi-mp-pmgsy)