---
title: "മാക്കൂട്ടം ചുരത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്"
english_title: "Road accidents are becoming a continuing story at Makootam Pass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84067/road-accidents-are-becoming-a-continuing-story-at-makootam-pass"
published_at: "2022-12-08T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391c010aeb61_Picsart_22-12-08_15-53-01-693.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്

> **Lead Summary:** **മാക്കൂട്ടം**: അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്. തിരക്കേറിയ റോഡിലെ കുഴികളാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്. വലിയ വളവുകൾ നിറഞ്ഞ റോഡിൻ്റെ വീതി കുറവും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതിനും അപകടങ്ങൾ ഉണ്ടാക്കുന്നതിനും സാഹചര്യം ഒരുക്കുകയാണ്. വ്യാഴാഴ്ച കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച വാഹനം മറ്റൊരു കുഴിയിലേക്ക് വീണ് വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിരുന്നു.

## Article Content

**മാക്കൂട്ടം**: അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരത്തിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്. തിരക്കേറിയ റോഡിലെ കുഴികളാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്. വലിയ വളവുകൾ നിറഞ്ഞ റോഡിൻ്റെ വീതി കുറവും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതിനും അപകടങ്ങൾ ഉണ്ടാക്കുന്നതിനും സാഹചര്യം ഒരുക്കുകയാണ്. വ്യാഴാഴ്ച കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച വാഹനം മറ്റൊരു കുഴിയിലേക്ക് വീണ് വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിരുന്നു.

രാത്രിയും പകലും തിരക്കേറിയതാണ് ഈ ചുരം റോഡ്. ബ്രഹ്മഗിരി വൈൽഡ് ലൈഫ് സാഞ്ച്വറിയിലൂടെയാണ് ചുരം പാത കടന്നുപോകുന്നത്. കർണാടകയിലെ വീരാജ് പേട്ട, കുട്ട തുടങ്ങിയ വിവിധ മേഖലകളിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനുവേണ്ടി കണ്ണൂർ എയർപോർട്ടിനെയാണ് ആളുകൾ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ മണിക്കൂറും ഇടപെട്ട് നൂറിലധികം വാഹനങ്ങളാണ് ചുരം പാതയിലൂടെ ദിവസേന കടന്നുപോകുന്നത്.

അന്തർദേശീയ നിലവാരത്തിൽ ചുരം പാത വികസിപ്പിക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും കർണാടക സർക്കാരോ മറ്റു അധികൃതരോ ഇതിനുവേണ്ട ഒരു നീക്കവും ഇതുവരെ ചെയ്തിട്ടില്ല. ഇത് ഈ ചുരം പാതയിലൂടെ കടന്നു പോകുന്ന യാത്രക്കാർക്ക് ഭീഷണി തീർത്തിരിക്കുകയാണ്. ചുരം പാതയിൽ ഉണ്ടാകുന്ന അപകടങ്ങൾ പുറലോകത്തെ അറിയിക്കുവാനായി മൊബൈൽ റേഞ്ച് ഇല്ലാത്തതും യാത്രക്കാർക്ക് വിനയായി തീർന്നിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84067/road-accidents-are-becoming-a-continuing-story-at-makootam-pass)