---
title: "വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ മേപ്പാടി പോളിടെക്നിക് കോളേജിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും"
english_title: "Collegestudent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84133/collegestudent"
published_at: "2022-12-09T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63927c60ec0ec_Screenshot_20221209-053553_Dailyhunt.jpg"
keywords: []
---

# വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ മേപ്പാടി പോളിടെക്നിക് കോളേജിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും

> **Lead Summary:** **മേപ്പാടി**: കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പേരെ സസ്പെന്‍റ് ചെയ്തിരുന്നു. കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 6 പേരാണ് ഇതുവരെ അറസ്റ്റിലായത്. പോലീസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താകാനാണ് കോളേജിന്‍റെ തീരുമാനം. ക്യാന്പസിലെ ട്രാബിയോക്ക് എന്ന സംഘത്തെ കുറിച്ചുള്ള നര്‍ക്കോട്ടിക് സെല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

## Article Content

**മേപ്പാടി**: കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പേരെ സസ്പെന്‍റ് ചെയ്തിരുന്നു. കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 6 പേരാണ് ഇതുവരെ അറസ്റ്റിലായത്. പോലീസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താകാനാണ് കോളേജിന്‍റെ തീരുമാനം. ക്യാന്പസിലെ ട്രാബിയോക്ക് എന്ന സംഘത്തെ കുറിച്ചുള്ള നര്‍ക്കോട്ടിക് സെല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തത് ചോദ്യം ചെയ്ത എസ്‌എഫ്‌ഐ നേതാവ് അപര്‍ണ്ണ ഗൗരിയെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്.

കോളേജിലെത്തിയ എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപര്‍ണ ഗൗരിയെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോളിടെക്നിക് കോളേജിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84133/collegestudent)