---
title: "കോഴിക്കോട് സിനിമ കാണാന്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84134/arrested"
published_at: "2022-12-09T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63927e472aebf_download_(4).jpeg"
keywords: []
---

# കോഴിക്കോട് സിനിമ കാണാന്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട്** : സിനിമ കാണാന്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട്** : സിനിമ കാണാന്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പാടി തട്ടൂര്‍ പറമ്ബില്‍ കോക്കാട്ട് സെല്‍സ് തോമസ് (35) നെയാണ് താമരശേരി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം താമരശേരിയിലെ മാളില്‍ സിനിമ കാണാന്‍ എത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാള്‍ അതിക്രമം നടത്തിയത്.

പൊതു പ്രവര്‍ത്തകയായ യുവതി നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് ശക്തമായി പ്രതികരിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ താമരശേരി പൊലിസ് എസ് ഐ ശ്രീജിത്ത്, എ എസ് ഐ ജയപ്രകാശ്, സി പി ഒ വിപിന്‍ എന്നിവര്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84134/arrested)