---
title: "എടൂർ ടൗണിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി"
english_title: "Edoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84141/edoor"
published_at: "2022-12-09T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63929cca13fa7_Walking_tiger_female.jpg"
keywords: []
---

# എടൂർ ടൗണിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

> **Lead Summary:** **എടൂർ**: ടൗണിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. മുണ്ടയാംപറമ്പിൽ കഴിഞ്ഞദിവസം കണ്ട കടുവ ഈ മേഖലയിലേക്ക് മാറിയതായാണ് നിഗമനം. എടൂർ-കരിക്കോട്ടക്കരി റോഡിൽ ഏടൂർ വില്ലേജ് ഓഫീസിന് സമീപം റോഡിന്റെ ഇരുവശത്തുമാണ് രാത്രി കാൽപ്പാടുകൾ കണ്ടെത്തിയത്.

## Article Content

**എടൂർ**: ടൗണിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. മുണ്ടയാംപറമ്പിൽ കഴിഞ്ഞദിവസം കണ്ട കടുവ ഈ മേഖലയിലേക്ക് മാറിയതായാണ് നിഗമനം. എടൂർ-കരിക്കോട്ടക്കരി റോഡിൽ ഏടൂർ വില്ലേജ് ഓഫീസിന് സമീപം റോഡിന്റെ ഇരുവശത്തുമാണ് രാത്രി കാൽപ്പാടുകൾ കണ്ടെത്തിയത്.

ഇതോടെ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ വെളിമാനം, കീഴ്‌പ്പള്ളി, കരിക്കോട്ടക്കരി, എടപ്പുഴ, വീർപ്പാട്, വിയറ്റ്നാം തുടങ്ങിയ മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ വനവകുപ്പും പോലീസും നിർദേശം നൽകി. കടുവ ഇതുവഴി ആറളം വന്യജീവിസങ്കേതത്തിലേക്കോ കീഴ്‌പ്പള്ളി വഴി ചതിരൂർ മലയിലേക്കോ കടക്കാനുള്ള സാധ്യതയുണ്ടെന്ന നിരീക്ഷണത്തിലാണ് വനംവകപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84141/edoor)