---
title: "കേളകം ഗ്രാമ പഞ്ചായത്തിലെ പച്ചക്കറിതൈ  വിതരണം ആരംഭിച്ചു"
english_title: "Distribution of vegetable seedlings has started in Kelakam Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8425/distribution-of-vegetable-seedlings-has-started-in-kelakam-grama-panchayat"
published_at: "2021-11-01T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61801839bce80_kelakam vegitable.jpg"
keywords: []
---

# കേളകം ഗ്രാമ പഞ്ചായത്തിലെ പച്ചക്കറിതൈ  വിതരണം ആരംഭിച്ചു

> **Lead Summary:** കേളകം: 2021-.22 വർഷത്തിലെ വാർഷികപദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്തിലെ 186 കുടുംബശ്രീ ഗ്രൂപ്പുകൾ'ക്ക് 156240 പച്ചക്കറിതൈകൾ സൗജന്യമായി നൽകുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം വാർഡ് 7 ശാന്തിഗിരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് നിർവഹിച്ചു. കാബേജ്, കോളി ഫ്ലവർ, വെണ്ട, തക്കാളി, വഴുതിന, പച്ചമുളക് ഇനങ്ങളാണ് നൽകുന്നത്. ഗ്രാമ പഞ്ചായത്തിലെ 3000 കുടുംബങ്ങളിലൂടെ തൈകൾ എത്തിച്ച് ജൈവരീതിയിലുള്ള പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്ത നേടുക പദ്ധതി ലക്ഷ്യം വെക്കുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി തങ്കമ്മ മേലെക്കൂറ്റ് അദ്ധ്യക്ഷത വഹിച്ചു. വികസന ചെയർമാൻ തോമസ് പുളിക്കക്കണ്ടത്തിൽ, മെമ്പർ ജോണി പാമ്പാടിയിൽ, കൃഷി ഓഫീസർ കെ.ജി സുനിൽ, കൃഷി അസി. രാജേഷ് എം.ആർ., കുടുംബശ്രീ വൈസ് ചെയർപെഴ്സൺ മറിയക്കുട്ടി, എ ഡി എസ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

## Article Content

കേളകം: 2021-.22 വർഷത്തിലെ വാർഷികപദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്തിലെ 186 കുടുംബശ്രീ ഗ്രൂപ്പുകൾ'ക്ക് 156240 പച്ചക്കറിതൈകൾ സൗജന്യമായി നൽകുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം വാർഡ് 7 ശാന്തിഗിരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് നിർവഹിച്ചു. കാബേജ്, കോളി ഫ്ലവർ, വെണ്ട, തക്കാളി, വഴുതിന, പച്ചമുളക് ഇനങ്ങളാണ് നൽകുന്നത്. ഗ്രാമ പഞ്ചായത്തിലെ 3000 കുടുംബങ്ങളിലൂടെ തൈകൾ എത്തിച്ച് ജൈവരീതിയിലുള്ള പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്ത നേടുക പദ്ധതി ലക്ഷ്യം വെക്കുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി തങ്കമ്മ മേലെക്കൂറ്റ് അദ്ധ്യക്ഷത വഹിച്ചു. വികസന ചെയർമാൻ തോമസ് പുളിക്കക്കണ്ടത്തിൽ, മെമ്പർ ജോണി പാമ്പാടിയിൽ, കൃഷി ഓഫീസർ കെ.ജി സുനിൽ, കൃഷി അസി. രാജേഷ് എം.ആർ., കുടുംബശ്രീ വൈസ് ചെയർപെഴ്സൺ മറിയക്കുട്ടി, എ ഡി എസ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8425/distribution-of-vegetable-seedlings-has-started-in-kelakam-grama-panchayat)