---
title: "ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച ഭാര്യയെ അഭിനന്ദിച്ച് ജഡേജ"
english_title: "Jadeja congratulates his wife who won as BJP candidate in Gujarat election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84250/jadeja-congratulates-his-wife-who-won-as-bjp-candidate-in-gujarat-election"
published_at: "2022-12-09T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63930c0c50cb6_Screenshot_2022-12-09-15-49-14-891_com.facebook.katana.jpg"
keywords: []
---

# ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച ഭാര്യയെ അഭിനന്ദിച്ച് ജഡേജ

> **Lead Summary:** **അഹമ്മദാബാദ്:** ഗുജറാത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി തകര്‍പ്പന്‍ വിജയവുമായി ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും സന്തോഷത്തിലാണ്.

## Article Content

**അഹമ്മദാബാദ്:** ഗുജറാത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി തകര്‍പ്പന്‍ വിജയവുമായി ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും സന്തോഷത്തിലാണ്.

ജഡേജയുടെ ഭാര്യയും നോര്‍ത്ത് ജാംനഗറിലെ ബിജെപി സ്ഥാനാര്‍ഥിയുമായ റിവാബയും വജയം നേടി കന്നിയങ്കം ജയിച്ചിരുന്നു. 57 ശതമാനം വോട്ടുനേടിയാണ് റിവാബ നോര്‍ത്ത് ജാംനഗറില്‍ നിന്ന് റിവാബ ജയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ കര്‍ഷഭായിക്കെതിരെ 53000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചത്.

വിജയത്തില്‍ ഭാര്യയെ അഭിനന്ദിച്ച ജഡേജ, ഹലോ എംഎല്‍എ, നിങ്ങള്‍ ഈ വിജയം അര്‍ഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു. ഗുജറാത്ത് എംഎല്‍എ എന്നെഴുതിയ ചെറിയ പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന റിവാബയുടെ ചിത്രത്തിനൊപ്പമാണ് ഗുജറാത്തിയിലുള്ള ജഡേജയുടെ ട്വീറ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84250/jadeja-congratulates-his-wife-who-won-as-bjp-candidate-in-gujarat-election)