---
title: "എംബാപ്പെയെ തടയാന്‍ അറിയാമെന്ന് കെയ്ല്‍ വാക്കര്‍, തടഞ്ഞു കാണിക്കട്ടെയെന്ന് ഫ്രഞ്ച് താരം"
english_title: "Fifa world cup 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84255/fifa-world-cup-2022"
published_at: "2022-12-09T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639310fe1604c_Screenshot_2022-12-09-16-10-50-303_com.facebook.katana.jpg"
keywords: []
---

# എംബാപ്പെയെ തടയാന്‍ അറിയാമെന്ന് കെയ്ല്‍ വാക്കര്‍, തടഞ്ഞു കാണിക്കട്ടെയെന്ന് ഫ്രഞ്ച് താരം

> **Lead Summary:** **ദോഹ**: ലോകകപ്പ് ഫൈനലിന് മുമ്പുള്ള ഹൈ വോള്‍ട്ടേജ് പോരെന്ന് വിശേഷിപ്പക്കപ്പെടുന്ന പോരാട്ടമാണ് നാളെ നടക്കുന്ന ഇംഗ്ലണ്ട്-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം. ഈ ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി എത്തുന്ന ഇംഗ്ലണ്ടും പോഗ്ബയും ബെന്‍സേമയും കാന്‍റെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതിരുന്നിട്ടും എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയില്‍ കളിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു.

## Article Content

**ദോഹ**: ലോകകപ്പ് ഫൈനലിന് മുമ്പുള്ള ഹൈ വോള്‍ട്ടേജ് പോരെന്ന് വിശേഷിപ്പക്കപ്പെടുന്ന പോരാട്ടമാണ് നാളെ നടക്കുന്ന ഇംഗ്ലണ്ട്-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടം. ഈ ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി എത്തുന്ന ഇംഗ്ലണ്ടും പോഗ്ബയും ബെന്‍സേമയും കാന്‍റെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതിരുന്നിട്ടും എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയില്‍ കളിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു.

ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടത്തില്‍ കിലിയന്‍ എംബാപ്പെയായിരിക്കും ഇംഗ്ലണ്ടിന് ഏറ്റവും കൂടുതല്‍ ഭീഷണിയാകുക എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എംബാപ്പെയെ തടയാനുള്ള ഉത്തരവാദിത്തം ഇംഗ്ലണ്ട് ഏല്‍പ്പിച്ചിരിക്കുന്നത് കെയ്ല്‍ വാക്കറിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84255/fifa-world-cup-2022)